ഫ്രഞ്ച് നിര്‍മാതാക്കളായ റെനോയ്ക്ക് ഇന്ത്യന്‍ വാഹന ലോകത്തു വിലാസം നേടിക്കൊടുത്ത മോഡലാണ് കോംപാക്ട് എസ്. യു. വിയായ ‘ഡസ്റ്റര്‍. രൂപഭംഗിക്കും സാങ്കേതിക മികവിനുമൊപ്പം വാഹനത്തിന്റെ ആകര്‍ഷക വിലയായിരുന്നു ‘ഡസ്റ്ററിനു മികച്ച സ്വീകാര്യത നേടിക്കൊടുക്കുന്നതില്‍ നിര്‍ണായകമായത്; ‘അവതരണ വില എന്ന ഓമനപ്പേരില്‍, തികച്ചും മത്സരക്ഷമമായ നിലവാരത്തിലാണു റെനോ ‘ഡസ്റ്ററിനെ കഴിഞ്ഞ വര്‍ഷം മധ്യത്തില്‍ വില്‍പ്പനയ്ക്കെത്തിച്ചത്.
വാഹനം വിപണി കീഴടക്കുകയും ഇന്ത്യയിലെ ഏറ്റവും വില്‍പ്പനയുള്ള എസ്. യു. വിയായി മാറുകയും ചെയ്തതോടെ ‘ഡസ്റ്ററിന്റെ വില വീണ്ടും വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണു റെനോ; വിപണിയിലെത്തി ഒരു വര്‍ഷം തികയുംമുന്പ് രണ്ടാം തവണയാണു റെനോ ‘ഡസ്റ്ററിന്റെ വില ഉയര്‍ത്തുന്നത്.
വിപണിയില്‍ പ്രിയമേറെയുള്ള, ഡീസല്‍ എന്ജിന് ഘടിപ്പിച്ച ‘ഡസ്റ്ററിന്റെ വിലയില്‍ 20,000 മുതല്‍ 50,000 രൂപയുടെ വരെയാണു വര്‍ധിക്കുക. ആവശ്യക്കാര്‍ കുറവായതിനാലാവാം, ‘ഡസ്റ്ററിന്റെ പെട്രോള്‍ മോഡലുകളെ വില വര്‍ധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 110 ബി. എച്ച്. പി. ഡീസല്‍ എന്‍ജിനുള്ള ‘ഡസ്റ്റര്‍ ആര്. എക്സ്. സെഡിനാണ് ഏറ്റവും കുറവ് വര്‍ധന: 20,000 രൂപ. അതേസമയം, 85 ബി. എച്ച്. പി. എന്‍ജിനുള്ള ‘ഡസ്റ്റര്‍ ആര്. എക്സ്. എല്‍. (ഒ)യ്ക്ക് അരലക്ഷത്തോളമാണു വില വര്‍ധന.
വിവിധ മോഡലുകളുടെ മുംബൈ ഷോറൂമിലെ പുതിയ വില(വകഭേദം, പുതിയ വില, പഴയ വില ബ്രാക്കറ്റില്‍ എന്ന ക്രമത്തില്‍): ആര്. എക്സ്. ഇ. 85 - 9,02,490 രൂപ(8,73,645), ആര്. എക്സ്. എല്‍. 85 - 10,07,549 രൂപ (9,78,704), ആര്. എക്സ്. എല്‍. (ഒ) - 11,33,621 രൂപ (10,83,763), ആര്. എക്സ്. എല്‍. 110 - 11,12,608 രൂപ (10,83,763), ആര്. എക്സ്. സെഡ്. 110 - 12,07,161 രൂപ(11,88,835), ആര്. എക്സ്. സെഡ്.(ഒ) 110 - 12,59,692 രൂപ (12,20,339).
മഹീന്ദ്രയുടെ ‘ക്വാണ്ടോയും പ്രീമിയറിന്റെ ‘റയോയും ഒഴിവാക്കിയാല്‍ കോംപാക്ട് എസ്. യു. വി. വിഭാഗത്തില്‍ കാര്യമായ വെല്ലുവിളി ഇലെ്ലന്നതു വിലവര്‍ധന പോലുള്ള കാര്യങ്ങളില്‍ ‘ഡസ്റ്ററിന് അനുകൂല ഘടകമാവുന്നുണ്ട്. ഗുണനിലവാരത്തില്‍ ‘ഡസ്റ്ററിനോടു കിട പിടിക്കാന്‍ ‘ക്വാണ്ടോയ്ക്കോ ചൈനീസ് മോഡലായ ‘റയോയ്ക്കോ സാധിക്കിലെ്ലന്ന നേട്ടവുമുണ്ട്.
കൊല്ലം• വനപാലകരെ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് നടന് കലാഭവന്‍ മണിക്കെതിരെ...

