കൊച്ചി •റെനോയുടെ എസ്യുവി വിഭാഗത്തില്‍പ്പെട്ട വാഹനം ‘ഡസ്റ്റര്‍ കേരള വിപണിയിലെത്തി. 1.6 ലീറ്റര്‍ പെട്രോള്‍ എന്ജിന് മോഡലും 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിന്റെ രണ്ടു വകഭേദങ്ങളുമുള്ള മോഡലുകള്‍ ലഭ്യമാണ്.
പെട്രോള്‍ മോഡലുകള്‍ക്കു വില 7.19 ലക്ഷം രൂപയിലും ഡീസല്‍ മോഡലുകളുടെ വില 7.99 ലക്ഷത്തിലും തുടങ്ങും. ഏറ്റവും ഉയര്‍ന്ന മോഡലിന് 11 ലക്ഷം രൂപയ്ക്കടുത്താണു വില.
സെഡാന് കാറിന്റെ സുഖസൗകര്യങ്ങളും എസ്യുവിയുടെ പരുക്കന്‍ കരുത്തും ഹാച്ച്ബാക്ക് കാറുകള്‍ പോലെ കൈകാര്യം ചെയ്യാനുള്ള അനായാസതയും സമ്മേളിക്കുന്ന വാഹനമാണു ഡസ്റ്ററെന്ന് റെനോ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ മാര്‍ക് നാസിഫ് പറഞ്ഞു.
പെട്രോള്‍ എന്ജിന് ലീറ്ററിന് 13.24 കിലോമീറ്റര്മൈലേജ് നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. 104 പിഎസ് പരമാവധി കരുത്തുള്ള എന്‍ജിനാണിത്.
ഡീസല്‍ എന്ജിന് 85 പിഎസ്, 110 പിഎസ് എന്നിങ്ങനെ പരമാവധി കരുത്തുള്ള രണ്ടു വകഭേദങ്ങളാണുള്ളത്. ആദ്യത്തേത് 20.45 കിലോമീറ്ററുംരണ്ടാമത്തേത് 19.01 കിലോമീറ്ററും മൈലേജ് നല്‍കും. 110 പിഎസ് കരുത്തുള്ള മോഡലിന് 6 സ്പീഡ് മാനുവല്‍ ഗിയര്‍ സംവിധാനവും മറ്റുള്ളവയ്ക്ക് 5 സ്പീഡ് മാനുവല്‍ സംവിധാനവുമാണുള്ളത്.
കേരളത്തില്‍ നിന്ന് ഇതിനകം 370 ബുക്കിങ് ലഭിച്ചുകഴിഞ്ഞതായി ഡീലര്‍ഷിപ്പ് നടത്തുന്ന ടിവിഎസ് ആന്‍ഡ് സണ്‍സ് പ്രതിനിധികള്‍ പറഞ്ഞു.
സാധാരണ എസ്യുവികളിലെപ്പോലെ ഷാസിയില്‍ ബോഡി ഫ്രെയിം ഉറപ്പിച്ചുള്ള നിര്‍മാണരീതിയല്ല, ഒറ്റ യൂണിറ്റായുള്ള മോണോ കോക്ക് ബോഡിയാണ് ഡസ്റ്ററിന്റേത്. ആഡംബരം നിറഞ്ഞ ഇന്റീരിയര്‍. അഞ്ചു പേര്‍ക്കാണു യാത്രാസൗകര്യം.
റെനോയുടെ സെഡാന് കാര്‍ ദീപാവലിക്കു മുന്‍പു വിപണിയിലെത്തിക്കും.
ചെന്നൈയില്‍ നിര്‍മിക്കുന്ന ഡസ്റ്റര്‍ ബ്രിട്ടന് അടക്കമുള്ള റൈറ്റ് ഹാന്‍ഡ്_ ഡ്രൈവ് വിപണികളിലേക്കു കയറ്റി അയയ്ക്കുമെന്നും മാര്‍ക് നാസിഫ് പറഞ്ഞു.
തിരുവനന്തപുരം• എന്‍എസ്എസ് ഉന്നയിച്ച എല്ലാ പരാതികള്‍ക്കും പരിഹാരം...

