ന്യൂഡല്‍ഹി• പാരാമെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ തലസ്ഥാന നഗരിയില്‍ പ്രതിഷേധം തുടരുന്നു. അവധി ദിനമായ ഇന്നും ജന്തര്‍ മന്തറില്‍ നൂറുകണക്കിന് യുവജനങ്ങളാണ് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. രാവിലെ മുതല്‍ തന്നെ ജന്തര്‍ മന്തറിലേക്ക് ആളുകള്‍ എത്തിത്തുടങ്ങിയിരുന്നു. ഉച്ചയോടു കൂടി പ്രതിഷേധക്കാരുടെ എണ്ണം വര്‍ധിച്ചു.
ഇതിനിടെ എബിവിപി പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ തള്ളിമാറ്റാന്‍ ശ്രമമുണ്ടായി. പൊലീസ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.കൊല്ലപ്പെട്ട പെണ്‍കുട്ടിക്കു നീതി വേണമെന്ന് ആവശ്യപ്പെടുന്ന പ്ളക്കാര്‍ഡുകളുമായിട്ടായിരുന്നു ഇവരുടെ പ്രതിഷേധം. പ്രതിഷേധ സാധ്യത മുന്‍നിര്‍ത്തി സെന്‍ട്രല്‍ ഡല്‍ഹിയിലെ 10 മെട്രോ സ്റ്റേഷനുകള്‍ ഇന്നും അടച്ചിട്ടിരിക്കുകയായിരുന്നു. ഉച്ചകഴിഞ്ഞപ്പോള്‍ പ്രഗതി മൈതാന്‍, മാന്‍ഡി ഹൗസ്, ബാരക്കാന്പ, രാജീവ് ചൗക്ക്, പട്ടേല്‍ ചൗക്ക് എന്നീ അഞ്ചു സ്റ്റേഷനുകള്‍ തുറന്നുകൊടുത്തു.
ആഭ്യന്തര വിപണിയില്‍ നിന്നുള്ള ആവശ്യം വര്‍ധിക്കുന്നതു മുന്‍നിര്‍ത്തി ബുള്ളറ്റ്...

