തിരുവനന്തപുരം• താനല്ല, ടി.പി. ചന്ദ്രശേഖരനെ വധിച്ചവരാണു പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയതെന്നു സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പ്രതിപക്ഷ നേതാവ്വി.എസ്. അച്യുതാനന്ദന് ആഞ്ഞടിച്ചു. അതു ചെയ്തതു പാര്‍ട്ടിയാണ് എന്നാണു ജനങ്ങള്‍ വിശ്വസിക്കുന്നത്. ഇതിനകം പുറത്തുവന്ന സംഭവങ്ങളും അതാണു സൂചിപ്പിക്കുന്നത്.
ഒഞ്ചിയത്തു താന്‍ പോയതാണോ, ചന്ദ്രശേഖരന് കൊല്ലപ്പെട്ടതാണോ യഥാര്‍ഥ പ്രതിസന്ധിക്കു കാരണം?-വിഎസ് ചോദിച്ചു. എന്നാല്‍ വിഎസിന്റെ നിലപാട് സംസ്ഥാന സെക്രട്ടറി പിണറായി വിജയന് തള്ളി. പാര്‍ട്ടിയുടെ ഒരു ഘടകത്തിനും ചന്ദ്രശേഖരന് വധവുമായി ബന്ധമിലെ്ലന്നു വ്യക്തമാക്കിയ പിണറായി, ചില ജയില്‍ ബന്ധങ്ങളാണ് ഇതിനു പിന്നില്‍ എന്നു പാര്‍ട്ടി കരുതുന്നതായുള്ള സൂചനയും നല്കി. കൊലപാതകത്തില്‍ പാര്‍ട്ടിക്കു പങ്കിലെ്ലന്നു സംസ്ഥാന കമ്മിറ്റി പത്രക്കുറിപ്പിലൂടെയും വിശദീകരിച്ചു. ടിപി വധവുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ പാര്‍ട്ടി പറയുന്നതു വിഎസും തിരിച്ചും വിശ്വസിക്കുന്നിലെ്ലന്നു സംസ്ഥാന കമ്മിറ്റി യോഗവും ആവര്‍ത്തിച്ചു വ്യക്തമാക്കിയിരിക്കുന്നു.
വിഎസിന്റെ അച്ചടക്കലംഘനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നം പ്രതീക്ഷിച്ചതുപോലെ കേന്ദ്ര കമ്മിറ്റിക്കു വിട്ടു. കേരളത്തിലെ ഇൗ സംഘടനാപ്രശ്നങ്ങള്‍ സംബന്ധിച്ച തീരുമാനം ഉടനെ ഉണ്ടാകുമെന്നു ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വ്യക്തമാക്കി. കമ്മിഷന് റിപ്പോര്‍ട്ട് അടക്കമുള്ള മറ്റു സംഘടനാ പ്രശ്നങ്ങള്‍ 24ലെ സംസ്ഥാന കമ്മിറ്റിയിലേക്കു മാറ്റിവച്ചു കമ്മിറ്റി പിരിഞ്ഞു. സംസ്ഥാന കമ്മിറ്റിയില്‍ തനിക്കെതിരെ ഒൌദ്യോഗിക ചേരിയുടെ കൂട്ടായ ആക്രമണത്തിനു മറുപടി നല്കാന് വിഎസ് മുന്നോട്ടുവരികയായിരുന്നു. സാധാരണ, മേല്ക്കമ്മിറ്റിയിലുള്ളവര് സംസ്ഥാന കമ്മിറ്റിയില്‍ പ്രസംഗിക്കാറില്ല. സംസ്ഥാന സെക്രട്ടേറിയറ്റ് ചേര്‍ന്നു ബന്ധപ്പെട്ടവര്‍ക്കു കൂടി വേണ്ടി സെക്രട്ടറി മറുപടി പറയും.
എന്നാല്‍ തന്റെ അച്ചടക്കലംഘനങ്ങള്‍ അജന്‍ഡ വച്ചു ചര്‍ച്ച ചെയ്ത സാഹചര്യത്തിലാണു വിശദീകരണത്തിനു കേന്ദ്ര കമ്മിറ്റി അംഗമായ വിഎസ് തയാറായത്. ചൊവ്വാഴ്ചയും ബുധനാഴ്ച രാവിലെയും നടന്ന ചര്‍ച്ചയില്‍ വിഎസിനെ തളയ്ക്കണമെന്ന ആവശ്യത്തിനു തന്നെയായിരുന്നു മേല്‍ക്കൈ. ഇതും വിഎസിന്റെ മറുപടിയും നേരിട്ടു മനസ്സിലാക്കിയ ശേഷമാണു കേന്ദ്രനേതാക്കളുടെ മടക്കയാത്ര. പ്രതിസന്ധികള്‍ ഒാരോന്ന് ഉണ്ടാക്കിയ ശേഷം രക്ഷിച്ചുകൊള്ളണമെന്നു വിലപിച്ചിട്ടു കാര്യമിലെ്ലന്ന് അച്യുതാനന്ദന് പറഞ്ഞു. ചന്ദ്രശേഖരന്റെ വധം ഉണ്ടായ ഉടന്‍ താന്‍ ഒഞ്ചിയത്തു പോയിരുന്നില്ല. വളരെ കഴിഞ്ഞ ശേഷം കോഴിക്കോട്ടു പോയപ്പോള്‍ സമയം ലഭിച്ചതുകൊണ്ട് അവിടം സന്ദര്‍ശിച്ചു.
അതു ചെയേ്യണ്ടതു തന്നെയായിരുന്നു. പാര്‍ട്ടിയെ തകര്‍ക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ല. തെറ്റായ വഴിക്കു പാര്‍ട്ടി നീങ്ങിയാല്‍ അതു തിരുത്താന്‍ ശ്രമിക്കും. അത് ഒരു പാര്‍ട്ടി അംഗം ചെയേ്യണ്ട കാര്യമാണ്. ചന്ദ്രശേഖരന് വധത്തെത്തുടര്‍ന്നു പാര്‍ട്ടി ചെയേ്യണ്ട നിലപാടാണു താന്‍ ഉയര്‍ത്തിപ്പിടിച്ചത്. പാര്‍ട്ടിക്കു പങ്കില്ല എന്നു പറയുന്പോള്‍, പാര്ട്ടിക്കാര് തന്നെ അറസ്റ്റ് ചെയ്യപ്പെടുന്നു, ചിലര്‍ ഒളിവില്‍ പോകുന്നു. അറസ്റ്റിലായവര്‍ പാര്‍ട്ടി ഒാഫിസുകളില്‍ നേരത്തെ വന്നുവെന്നു തെളിയുന്നു. ചിലരെ പിടികൂടിയതു പാര്‍ട്ടി ഗ്രാമങ്ങളില്‍ നിന്നാണ്. ചന്ദ്രശേഖരനെ ‘ധീരനായ കമ്യൂണിസ്റ്റ് എന്നു വിശേഷിപ്പിച്ചു എന്നതാണ് ഇവിടെ ഉയര്‍ന്ന മറ്റൊരു ആരോപണം. അയാള്‍ എസ്എഫ്എെയിലും പിന്നീടു ഡിവൈഎഫ്എെയിലുമൊക്കെ പ്രവര്‍ത്തിച്ച കാലയളവില്‍ താന്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്നു. നല്ല സഖാവായിട്ടാണ് അയാളെ കണ്ടിരുന്നത്.
ചന്ദ്രശേഖരന് ധീരനായ കമ്യൂണിസ്റ്റ്‘ആയിരുന്നു എന്നാണു താന്‍ പറഞ്ഞത്. പാര്‍ട്ടി സെക്രട്ടറി‘കുലംകുത്തി എന്നു പറഞ്ഞതിനെ പരസ്യമായി ചോദ്യം ചെയ്തു എന്ന് ആക്ഷേപിക്കുന്നവരുണ്ട്. സിപിഎം വിട്ടുപോയവരെ തിരികെ കൊണ്ടുവരാന്‍ കേന്ദ്ര നേതൃത്വം തീരുമാനിച്ചതാണ്. ഇക്കഴിഞ്ഞ കോഴിക്കോട്ടെ പാര്‍ട്ടി കോണ്‍ഗ്രസും അക്കാര്യം ഉൗന്നിപ്പറഞ്ഞു. അവരൊക്കെ കുലംകുത്തികളാണെങ്കില്‍ പിന്നെ അവരെ എന്തിനാണു തിരികെ കൊണ്ടുവരുന്നത്? ആ ശ്രമത്തിന്റെ ഭാഗമായി 2008ല്‍ തന്നെയും ഒഞ്ചിയത്തു കൊണ്ടുപോയി പ്രസംഗിപ്പിച്ചിലേ്ല? ഇനി വിജയന് കുലംകുത്തി എന്നു വിളിക്കുന്നവരെ ഒഴികെ ബാക്കിയുള്ളവരെ തിരികെ കൊണ്ടുവന്നാല്‍ മതി എന്നാണോ? എങ്കില്‍ അതു സംഘടനാപരമായി ശരിയായ നിലപാടല്ല. നെയ്യാറ്റിന്‍കരയില്‍ എന്തുകൊണ്ടു തോറ്റു എന്നതു നിങ്ങള്‍ തന്നെയാണു പരിശോധിക്കേണ്ടത്.
പിറവത്തെപ്പോലെ അനുയോജ്യനായിരുന്നോ സ്ഥാനാര്‍ഥി_ അരമണിക്കൂറോളം നീണ്ട പ്രസംഗത്തില്‍ വിഎസ് പറഞ്ഞു. ഇൗ അജന്‍ഡ തീര്‍ന്നശേഷം ടിപി വധവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് ആമുഖമായി നടത്തിയ പ്രസംഗത്തിലാണു വിഎസ് പറഞ്ഞതിനെക്കുറിച്ചു നേരിട്ടൊന്നുംപറയാതെ ആ നിഗമനങ്ങള്‍ ശരിയലെ്ലന്നു പിണറായി സമര്‍ഥിച്ചത്. ഇൗ വധവുമായി സിപിഎമ്മിന് ഒരു ബന്ധവുമില്ല. എന്നാല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ തീരെ നടക്കാത്ത സ്ഥലമല്ല കണ്ണൂര്‍. അങ്ങനെ ചില കാര്യങ്ങളൊക്കെ പാര്‍ട്ടി അറിയാറുണ്ട്. എന്നാല്‍ ഇത് ഒരു ഘടകത്തിന്റെയും അറിവോടെ സംഭവിച്ചതല്ല. ജയിലുകളില്‍ വച്ചുണ്ടാകുന്ന ബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ ചിലരെ ഉപയോഗപ്പെടുത്തി ചില കാര്യങ്ങള്‍ നടക്കാറുണ്ട്. അതേക്കുറിച്ചു പാര്‍ട്ടിക്ക് അറിവില്ല.
ഇവിടെയും അതാണു സംഭവിച്ചത് എന്ന സംശയമുണ്ട്. കൊടി സുനിയും ടി.കെ. രജീഷും ഉള്‍പ്പെടുന്ന സംഘം തന്നെയാണ് ഇതു ചെയ്തത്. ഇവര്‍ക്കൊന്നും പക്ഷേ സിപിഎമ്മുമായി ഒരു ബന്ധവുമില്ല. അതു ചെയ്തവരെ സംരക്ഷിക്കുന്ന പ്രശ്നവുമില്ല. പ്രതികളെ പിടികൂടുന്നതിനെ പാര്‍ട്ടി എതിര്‍ക്കുന്നില്ല. എന്നാല്‍ അതിനു പകരം ചില നേതാക്കളിലേക്ക് അന്വേഷണം ബോധപൂര്‍വം എത്തിക്കാന്‍ നടത്തിയ ശ്രമങ്ങളെയാണു ചെറുത്തത്. അകാരണമായി ചിലയാളുകളെ പിടിച്ചുകൊണ്ടുപോയി ചില പേരുകള്‍ പറയിപ്പിക്കാനുള്ള ശ്രമമുണ്ടെന്നും പിണറായി അഭിപ്രായപ്പെട്ടു.
തൃശൂര്‍ • എന്‍ജിഒ യൂണിയന് വനിതാ സബ്കമ്മിറ്റി കണ്‍വീനറായി വി.കെ. ഷീജയെ...

