തിരുവനന്തപുരം• കേന്ദ്ര വില്പന നികുതിക്കു (സിഎസ്ടി) പകരം ചരക്കു സേവന നികുതി (ജിഎസ്ടി) ഏര്‍പ്പെടുത്തുന്പോള്‍ അതു പെട്രോളിനും ഡീസലിനും ബാധകമാക്കരുതെന്നു കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു മന്ത്രി കെ.എം. മാണി.
ജിഎസ്ടി വരുന്നതു കേരളം പോലെ ഉപഭോക്തൃ സംസ്ഥാനങ്ങള്‍ക്കു ഗുണകരമാണ്. വ്യവസായങ്ങള്‍ ഏറെ കേന്ദ്രീകരിച്ചിട്ടുള്ള ഉത്പാദക സംസ്ഥാനങ്ങള്‍ക്കാണു നഷ്ടം. കാരണം ഉപഭോഗം നടക്കുന്നിടത്താകും നികുതിയുടെ ഫോക്കസ്.
കേന്ദ്ര വില്പന നികുതി നേരത്തേയുള്ള നാലില്‍ നിന്നു രണ്ടു ശതമാനമായി കുറച്ചപ്പോള്‍ നഷ്ടം ഏറ്റവും കൂടുതല്‍ വന്നതും ഉത്പാദക സംസ്ഥാനങ്ങള്‍ക്കായിരുന്നു. ആ നഷ്ടമാണു കേന്ദ്രം നികത്തിത്തരാം എന്നു വാഗ്ദാനം ചെയ്തിരിക്കുന്നത്. കേരളത്തിന് ഈ വകയില്‍ അധികം നഷ്ടമുണ്ടായിട്ടിലെ്ലന്നു മാണി ചൂണ്ടിക്കാട്ടി. ആദ്യ വര്‍ഷത്തെ നഷ്ടം മുഴുവനായും ബാക്കിയുള്ളതു തവണകളായും നല്‍കാമെന്നാണു കേന്ദ്ര വാഗ്ദാനം.
എന്നാല്‍ ജിഎസ്ടി വരുന്പോള്‍ കേരളത്തിനു പുറത്തു നിന്നു സാധനങ്ങള്‍ കൊണ്ടുവരുന്ന ചെറുകിട വ്യാപാരികള്‍ക്കു കേന്ദ്ര ജിഎസ്ടിയും സംസ്ഥാന ജിഎസ്ടിയും ഒരുമിച്ചു ബാധകമാകരുതെന്നു നിഷ്കര്‍ഷിച്ചിട്ടുണ്ട്. ഇരട്ട നികുതി ഉണ്ടാവരുത്. അന്തര്‍സംസ്ഥാന ഇടപാടുകളിലെ വ്യവസ്ഥകള്‍ക്കു വ്യക്തത വേണമെന്നും ആവശ്യപ്പെട്ടു.
മുംബൈ• ഐപിഎല്‍ ഒത്തുകളിയില്‍ വാതുവയ്പുകാര്‍ കളിക്കാര്‍ക്കു നല്കിയ പണം...

