ലൊസാഞ്ചല്‍സ് • പോപ് സംഗീതത്തില്‍ പുതുതരംഗം സൃഷ്ടിച്ച് മുന്നേറുന്ന ജസ്റ്റിന് ബീബര്‍ മൈക്രോ ബേ്ളാഗിങ് സൈറ്റായ ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ പേര് പിന്തുടരുന്ന വ്യക്തിയായി. പോപ് താരം ലേഡി ഗഗയെ പിന്തള്ളിയാണ് ബീബറുടെ മുന്നേറ്റം.
അഭിനവ മൈക്കല്‍ ജാക്സണ് എന്ന് സംഗീതലോകം വിളിക്കുന്ന ബീബറിന് 33,315, 521 പേര് ഫോളോവേഴ്സ് ഉള്ളപ്പോള്‍ ഗഗയെ 33,315,459 പേരാണ് ട്വിറ്ററില്‍ പിന്തുടരുന്നത്. ഓരോ ദിവസവും ബീബറിന്റെ ഫോളോവേഴ്സിന്റെ എണ്ണം ശരാശരി 40,055 എന്ന നിലയിലാണ് വര്‍ധിക്കുന്നത്. ഗഗായ്ക്ക് ഇത് 30,495 ആണ്. കാറ്റി പെറിയാണ് മൂന്നാം സ്ഥാനത്തെന്ന് ട്വിറ്റര്കൗണ്ടര് ഡോട്ട് കോം വെളിപ്പെടുത്തി. നാല് അഞ്ച് സ്ഥാനങ്ങളില്‍ യഥാക്രമം റിഹാന, യുഎസ് പ്രസിഡന്റ് ബറാക് ഒബാമ എന്നിവരാണുള്ളത്.
1994ല്‍ കാനഡയില്‍ ജനിച്ച ബീബര്‍ 2008ലാണ് ശ്രദ്ധ നേടുന്നത്. യൂട്യൂബില്‍ വിഡിയോ കണ്ട സ്കൂട്ടര്‍ ബ്രോണ്‍ ആണ് ബീബറിലെ പ്രതിഭയെ കണ്ടെത്തിയത്. ബ്രോണ്‍ പിന്നീട് ബീബറിന്റെ മാനേജര്‍ ആവുകയും ചെയ്തു. 2009ല്‍ ‘വണ്‍ ടൈം എന്ന ആദ്യഗാനവും ‘മൈ വേള്‍ഡ് എന്ന ആദ്യ ആല്‍ബവും പുറത്തിറങ്ങി. ആദ്യ ആല്‍ബത്തിലെ ഏഴുഗാനങ്ങള്‍ ബില്‍ബോര്‍ഡ് ഹോട് 100ല്‍ സ്ഥാനം പിടിച്ചതിന്റെ റെക്കോര്‍ഡും ബീബറിനാണ്.
മൈ വേള്‍ഡ് 2.0, ബിലീവ്, മൈ വേള്‍ഡ് എന്നിവയെല്ലാം ബീബറിന്റെ വന്പന് ഹിറ്റുകളായി. ചെറുപ്പത്തില്‍ ഹോക്കി, സോക്കര്‍, ചെസ് എന്നിവയിലായിരുന്നു ബീബറിനു താല്പര്യം. പിയാനോ, ഡ്രംസ്, ഗിറ്റാര്‍,ട്രംപറ്റ് തുടങ്ങിയ സംഗീതോപകരണങ്ങളെല്ലാം വായിക്കാന്‍ ബീബര്‍ തനിയെയാണ് പഠിച്ചത്. അത്ര മെച്ചപ്പെട്ട സാന്പത്തിക സ്ഥിതിയിലല്ലായിരുന്നു ബീബറിന്റെ കുടുംബം. 12ാം വയസ്സില്‍ സ്ട്രാറ്റ്ഫോഡില്‍ നടന്ന പാട്ടു മല്‍സരത്തില്‍ ബീബര്‍ രണ്ടാം സ്ഥാനം നേടിയതിന്റെ വിഡിയോ അമ്മ യുട്യൂബില്‍ ഇട്ടു. പതിയെ ബീബറിനു ആരാധകരായി. കുട്ടിത്തം വിട്ടുമാറാത്ത ശബ്ദം വേഗം ശ്രദ്ധിക്കപ്പെട്ടു.
സ്കൂട്ടര്‍ ബ്രാണുമായി കരാര്‍ ഒപ്പിട്ടതോടെ ബീബര്‍ അറ്റ്ലാന്റയിലേക്ക് പറന്നു. അഷറിനു വേണ്ടി ബീബര്‍ പാടി ബീബറിന്റെ ഫാന്‍ ബേസ് അറിയപ്പെടുന്നത് ബിലീബേഴ്സ് എന്നാണ്. 2012ല്‍ ലോകത്തിലെ ഏറ്റവും കൂടുതല്‍ സ്വാധീനുമുള്ള മൂന്നാമത്തെ വ്യക്തിയായി ഫോബ്സ് മാഗസിന് ബീബറിനെ തിരഞ്ഞെടുത്തിരുന്നു.
തിരുവനന്തപുരം• കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുന്പോള്‍ തലസ്ഥാന നഗരിയിലെ...

