132 വര്‍ഷത്തിനിടെ ഏറ്റവും ചൂട് അനുഭവപ്പെട്ട 10 വര്‍ഷങ്ങളുടെ പട്ടികയില്‍ 2012 സ്ഥാനം പിടിച്ചു. നാസയും നാഷനല്‍ ഒാഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫിയറിക് അഡ്മിനിസ്ട്രേഷനും(എന്‍ഒഎഎ) സംയുക്തമായാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. കാലാവസ്ഥ സംബന്ധിച്ച രേഖകള്‍ സൂക്ഷിക്കാന്‍ തുടങ്ങിയത് 1880ലാണ്. അതിനുശേഷം താപനില ഏറ്റവും ഉയര്‍ന്ന വര്‍ഷങ്ങളുടെ പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് 2012 എന്നാണ് നാസയുടെ വിലയിരുത്തല്‍.
എന്‍ഒഎഎയുടെ കണക്കു പ്രകാരം പത്താം സ്ഥാനത്തും. 2012ലെ ആഗോള താപനില 1951_80ലെ ശരാശരിയെക്കാള്‍ ഒരു ഡിഗ്രി ഫാരന്‍ ഹീറ്റ് കൂടുതലായിരുന്നു. ആഗോള താപനം കൂടുകയാണെന്നും തെറ്റായ ദിശയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നും വ്യക്തമാക്കുന്നതാണ് കണക്കുകള്‍ എന്ന് യുഎസ് സെനറ്റ് പരിസ്ഥിതി സമിതി ചെയര്മാന് ബാര്‍ബറ ബോക്സര്‍ അഭിപ്രായപ്പെട്ടു.
ഹൈദരാബാദ് • കന്നി സീസണില്‍ കരുത്തുറ്റ പ്രകടനത്തോടെ സണ്‍റൈസേഴ്സ് ഹൈദരാബാദ്...

