തിരുവനന്തപുരം • മന്ത്രി കെ.ബി. ഗണേഷ്കുമാറും ചീഫ് വിപ് പി.സി. ജോര്‍ജുമായുള്ള പ്രശ്നം മുഖ്യമന്ത്രി കൈകാര്യം ചെയ്താല്‍ മതിയെന്നും അതേക്കുറിച്ചു കൂടുതല്‍ ചര്‍ച്ച വേണ്ടെന്നും മന്ത്രിസഭാ യോഗം. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഷിബു ബേബി ജോണ്‍ ആണ് ഈ പ്രശ്നം അവതരിപ്പിച്ചത്.
മന്ത്രിക്കെതിരെ ചീഫ്വിപ് പരസ്യ പ്രസ്താവന നടത്തിയത് അദ്ദേഹം ചൂണ്ടിക്കാട്ടുകയായിരുന്നു. ഗണേശനെ പിന്തുണയ്ക്കുന്ന നിലപാടാണു ഷിബു സ്വീകരിച്ചത്. എന്നാല്‍, ഈ പ്രശ്നം ഇവിടെ കൂടുതല്‍ ചര്‍ച്ച ചെയേ്യണ്ടെന്നും അതു മുഖ്യമന്ത്രി കൈകാര്യം ചെയ്തു പരിഹരിച്ചു കൊള്ളുമെന്നും മറ്റു മന്ത്രിമാര്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് കൂടുതല്‍ അഭിപ്രായം ആരും പറഞ്ഞില്ല. പ്രശ്നം സൗഹാര്‍ദപരമായി പരിഹരിക്കുമെന്നു മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.
തിരുവനന്തപുരം• പതിനെട്ടു വയസ്സു വരെയുള്ള മുഴുവന്‍ കുട്ടികളുടെയും സര്‍ക്കാര്‍...

