ബൈജു ധര്‍മജന്റെ സോളോ ആല്‍ബം ക്രോസ് ഒാവര്‍ ജൂണ്‍ 20 നു റിലീസ് ചെയ്യും. പുതിയ ആല്‍ബത്തില്‍ കര്‍ണാടിക് രാഗങ്ങള്‍ ഗിറ്റാറില്‍ സൃഷ്ടിക്കുകയാണ് ഈ സംഗീതഞ്ജന്‍. ജാക്ക് ഡാനിയേല്‍ (ഇന്ത്യയുടെ മികച്ച ഗിറ്റാറിസ്റ്റ് അവാര്‍ഡ് ) പുരസ്കാരം രണ്ടു തവണ നേടിയ ബൈജു ധര്‍മജന്റെ ആദ്യത്തെ സോളോ ഇന്‍സ്ട്രുമെന്റല്‍ ആല്‍ബമാണിത്.
പ്രത്യേകിച്ച് ഒരു തീം മുന്‍നിര്‍ത്തിയല്ല ക്രോസ് ഒാവര്‍ ചെയ്ത്. പക്ഷേ, ഒാരോ മ്യൂസിക്കും ചെയ്യുന്പോള്‍ എന്റെ മനസില്‍ ഒരു സംഗീതമുണ്ട്. എങ്കിലും നമ്മുടെ ഫീല്‍ കേള്ക്കുന്നയാള് അയാളുടെ മൂഡിനനുസരിച്ചാവും ആസ്വദിക്കുക. ഈസ്റ്റേണ്‍- വെസ്റ്റേണ്‍ മിക്സാണ് ഞാന്‍ ചെയ്യുന്ന സംഗീതം. പുതിയ ആല്‍ബത്തിന്റെ പേര് എന്റെ മനസില്‍ ഏറെ നാള് ഉണ്ടായിരുന്നതാണ്. ക്രോസ് ഒാവര്‍ എന്നാല്‍ മെര്‍ജ് എന്നാണ് അര്‍ഥം, പാശ്ചാത്യസംഗീതത്തോടൊപ്പം ഇന്ത്യന്സംഗീതത്തിന്റെയും സങ്കലനമാണ് ക്രോസ് ഒാവര്‍. ബൈജു ധര്മജന് മനോരമ ഒാണ്‍ലൈനിനോട് പറഞ്ഞു.
മുന്‍പ് മ്യൂസിക് ബാന്‍ഡുകളില്‍ ആയിരുന്നപ്പോള്‍ പെര്‍ഫോം ചെയ്യുമായിരുന്നെങ്കിലും ലിമിറ്റ് ഉണ്ടായിരുന്നു. നമ്മുടെ മനസിലുള്ള മ്യൂസിക് അതേ പടി ആവിഷ്കരിക്കുന്പോള് വലിയ തൃപ്തി കിട്ടും. ക്രോസ് ഒാവര്‍ ആസ്വാദകര്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. ബൈജു പറയുന്നു. ക്രോസ് ഒാവറിന്റെ ആല്‍ബത്തിന്റെ മിക്സിങും പ്രൊഡ്യൂസറും ബൈജു തന്നെയാണ്. അര്ച്ചന് നായരാണ് ആല്‍ബം കവര്‍ ഡിസൈന്‍ ചെയ്തത്. കൊക്കെയ്ം റെക്കോര്‍ഡ് ലേബലാണ് ആല്‍ബം പുറത്തിറക്കുന്നത്.
ഇന്ത്യന്‍ റോക് മ്യൂസികില്‍ അറിയപ്പെടുന്ന ഇന്സെയ്ന് ബയോഗ്രഫി, മക്തബ് എന്നീ രണ്ട് ഗാനങ്ങളും ബൈജുധര്മജന് ഏറെ ശ്രദ്ധ നേടി കൊടുത്ത സൃഷ്ടികളാണ്. 80കളിലും 90കളിലൂം വിദേശബാന്ഡുകള് വായിച്ചത് അതേപടി പകര്‍ത്തി വായിക്കുന്നതില്‍ നിന്നു വ്യത്യസ്തമായി സ്വന്തമായി ഈണങ്ങള്‍ സൃഷ്ടിചെ്ചടുക്കുകയായിരുന്നു ബൈജു. നാടന്‍ സംഗതികളും കര്‍ണാട്ടിക്കും, വെസ്റ്റേണും കലര്‍ത്തി ഗിറ്റാറില്‍ ഫ്യൂഷന്‍ സൃഷ്ടിച്ചു.
പതിമൂന്നാം വയസ്സില്‍ ഗിറ്റാര്‍ വായിച്ചു തുടങ്ങിയ ബൈജു എണ്‍പതുകളിലാണ് റോക്ക് രംഗത്തേയ്ക്ക് എത്തുന്നത്. വിദേശസംഗീതത്തിന്റെ അകന്പടിയില്‍ ഈണങ്ങള്‍ സൃഷ്ടിക്കുന്പോഴും സ്വന്തം നാടിന്റെ സംഗീതത്തെ മറക്കാന്‍ ഇദ്ദേഹം തയ്യാറല്ലയ
‘ഏതൊരു മനുഷ്യന്റെയും ഉള്ളിന്റെ ഉള്ളില്‍ അയാള്‍ വളര്‍ന്നപ്പോള്‍ കേട്ട പാട്ടുകളായിരിക്കും ഉണ്ടാകുക. ഞാന്‍ കേട്ടുപഠിച്ചത് രവീന്ദ്രന്, ദേവരാജന്‍ തുടങ്ങിയവരുടെ പാട്ടാണ്. ഈണമിടാനിരിക്കുന്പോള് അതിന്റെ അലയൊലികളെ എന്റെ മനസ്സില്‍ വരൂ. അതു ഞാന്‍ റോക്ക് സംഗീത രംഗത്ത് ആവിഷ്കരിച്ചു, ബൈജു പറഞ്ഞു. കര്‍ണാട്ടിക് വയലിന് ചെറുതായി പഠിച്ചതിന്റെ പിന്‍ബലത്തിലാണ് ബൈജു പാശ്ചാത്യ സംഗീതത്തില്‍ കര്‍ണാട്ടിക് രാഗങ്ങള്‍ വായിച്ചുതുടങ്ങി.
ഇന്‍സ്റ്റിങ്ട്, റെന്‍സ്, ആത്മ, മദര്‍ജെയ്ന്‍ തുടങ്ങി വിവിധ ബാന്‍ഡുകള്‍ക്കൊപ്പം രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിലും വിദേശത്തും പരിപാടികള്‍ അവതരിപ്പിച്ച ബൈജു ഇപ്പോള്‍ കാവ് പോലുള്ള പുതിയ ബാന്‍ഡുകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണ്.
പുനലൂര്‍ • കിണര്‍വക്കില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ടിരുന്ന ആള്...

