ന്യൂഡല്‍ഹി• അടുത്ത മാസം ആറിനു പലസ്തീനെതിരെ കൊച്ചിയില്‍ നടക്കുന്ന രാജ്യാന്തര സൗഹൃദ മല്‍സരത്തിനുള്ള ഇന്ത്യന്‍ ഫുട്ബോള്‍ ടീമിനെ പ്രഖ്യാപിച്ചു. പരിശീലകന് വിം കോവര്‍മാന്‍സിന്റെ 23 അംഗ സംഘത്തില്‍ കണ്ണൂര്‍ സ്വദേശിയും പ്രയാഗ് യുണൈറ്റഡ് മിഡ് ഫീല്‍ഡറുമായ സി.കെ. വിനീത് ഇടം നേടി. ജപ്പാനില്‍ ജനിച്ച ഇന്ത്യന്‍ വംശജന് അറാട്ട ഇസുമിയെ ടീമില്‍ ഉള്‍പ്പെടുത്തിയതു ശ്രദ്ധേയമായി.
മറ്റ് അദ്ഭുതങ്ങളില്ല. കാമറൂണിനെ തോല്‍പ്പിച്ചു നെഹ്റു കപ്പ് നേടിയ ടീമിലെ ഭൂരിഭാഗവും കൊച്ചിയില്‍ കളിക്കാനിറങ്ങും. 14 അംഗ റിസര്‍വ് സംഘത്തെയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍, പ്രയാഗ് യുണൈറ്റഡിനു കളിക്കുന്ന കാസര്കോടുകാരന് കെ.ആസിഫും ഉള്‍പ്പെടും. ഫെബ്രുവരി മൂന്നിനു കൊച്ചിയില്‍ ടീമിന്റെ പരിശീലന ക്യാംപ് ആരംഭിക്കും. ഫിഫാ റാങ്കിങ് പ്രകാരം നിലവില്‍ പലസ്തീന് 152-ാം സ്ഥാനത്തും ഇന്ത്യ 166-ാമതുമാണ്. ഫിഫയുടെ അംഗീകൃത സൗഹൃദ മല്‍സരമായതിനാല്‍ ജയിച്ചാല്‍ ഇന്ത്യയ്ക്കു മൂന്നു പടിയെങ്കിലും മുകളിലോട്ടു കയറാം.
ടീം: സുബ്രതാ പാല്, സന്ദീപ് നന്തി, കരണ്‍ജിത് സിങ് (ഗോള്‍ കീപ്പര്‍മാര്‍)
നിര്‍മല്‍ ഛേത്രി, ഗൗരമാംഗി സിങ്, ഷൗവിക് ഘോഷ്, സയ്യദ് റഹിം നബി, ഗുര്‍ജീന്ദര്‍ കുമാര്‍, രാജു ഗെയ്ക്വാദ്, ഡെന്‍സല്‍ ഫ്രാങ്കോ (പ്രതിരോധ നിര)
ലെന്നി റോഡ്രിഗസ്, ലാല്‍ കമല്‍ ഭൗമിക്, അറാട്ട ഇസുമി, മെഹ്താബ് ഹുസൈന്, ഫ്രാന്‍സിസ് ഫെര്‍ണാണ്ടസ്, ആന്റണി പെരേര, ആല്വിന് ജോര്‍ജ്, ജുവല്‍ രാജ, ക്ലിഫോര്‍ഡ് മിറാന്‍ഡ, സി.കെ. വിനീത് (മധ്യനിര)
സുനില്‍ ഛേത്രി, മനന്ദീപ് സിങ്, സുശീല്‍ കുമാര്‍ സിങ് (മുന്നേറ്റ നിര)
മോസ്കോ• ഒരു മാസത്തെ ബഹിരാകാശ വാസം കഴിഞ്ഞ് അവര്‍ തിരിചെ്ചത്തി _ എലി, ഒച്ച്...

