ഇന്റേണല്‍ മാര്‍ക്ക്
•വിദൂരപഠനകേന്ദ്രം രണ്ടാം വര്‍ഷ എംഎ ഇംഗ്ളിഷ് ഇന്റേണല്‍ മാര്ക്കുകള്ല് ലഭിക്കും. പരാതിയുള്ളവര്‍ 30നകംകോ_ ഒാര്ഡിനേറ്റര്ക്കു നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം.
അസൈന്മെന്റ് മാര്‍ക്ക്
•വിദൂരപഠന കേന്ദ്രം രണ്ടാം വര്‍ഷ എംകോം, എംഎ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥികളുടെ അസൈന്മെന്റ് മാര്‍ക്കുകള്‍ ല്‍ ലഭിക്കും. പരാതിയുള്ളവര്‍ ജൂലൈ അഞ്ചിനകംകോ_ ഒാര്ഡിനേറ്ററെ ബന്ധപ്പെടണം.
എംസിഎ പരീക്ഷ
•ഒന്നാം സെമസ്റ്റര്‍ എംസിഎ പ്രാക്ടിക്കല്‍ (റഗുലര്‍ 2011 സ്കീം, സപ്ളിമെന്ററി 2006 സ്കീം) പരീക്ഷ 25 മുതല്‍ നടത്തും.
എല്‍എല്‍ബി വൈവ
•ആറാം സെമസ്റ്റര്‍ എല്‍എല്‍ബി (ത്രിവത്സരം) പത്താം സെമസ്റ്റര്‍ എല്‍എല്‍ബി (പഞ്ചവത്സരം) വൈവ 28 മതല്‍ ഗവ. ലോ കോളജിലും ജൂലൈ മൂന്നു മുതല്‍ ലോ അക്കാദമി ലോ കോളജിലും നടത്തും.
ഫിസിയോതെറപ്പി ഫലം
• നാലും അഞ്ചും സെമസ്റ്റര്‍ ബാച്ചിലര്‍ ഒാഫ് ഫിസിയോതെറപ്പി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ് മപരിശോധനയ്ക്കും നാലാം സെമസ്റ്ററിനു ജൂലൈ അഞ്ചുവരെയും അഞ്ചാം സെമസ്റ്ററിനു ജൂലൈ നാലുവരെയും അപേക്ഷിക്കാം.
മാസ് കമ്യൂണിക്കേഷന്‍
•ആറാം സെമസ്റ്റര്‍ ബിഎ മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് വിഡിയോ പ്രൊഡക്ഷന്‍ (റീസ്ട്രക്ചേഡ്) റഗുലര്‍ ആന്‍ഡ് സപ്ളിമെന്ററി പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. മാര്‍ ഇവാനിയോസ് കോളജിലെ പി.എസ്. മിഥുന ഉയര്‍ന്ന മാര്‍ക്ക് നേടി. പുനര്‍മൂല്യ നിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലൈ 11 വരെ അപേക്ഷിക്കാം.
എന്ആര്എെ തീയതി
• യൂണിവേഴ്സിറ്റി കോളജ് ഒാഫ് എന്‍ജിനീയറിങ്ങില്‍ ബിടെക് എന്ആര്എെ വിഭാഗത്തിലേക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 20 വരെ നീട്ടി. അപേക്ഷ സമര്‍പ്പിച്ചവര്‍ കോളജില്‍ 23നു 10 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളും ട്യൂഷന്/ ഡിപ്പോസിറ്റ് ഫീസ് (ഡിഡി), സ്പെഷല്‍ ഫീസ് (കാഷ്) എന്നിവയും സഹിതം ഹാജരാകണം.
ഇസ്ലാമാബാദ്• മുന്‍ പാക്കിസ്ഥാന് പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിയുടെ മകന് അലി...

