ന്യൂഡല്‍ഹി • രാജ്യത്തെ രണ്ടാമത്തെ ഏറ്റവും മികച്ച ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ദേശീയ പുരസ്ക്കാരം കേരളത്തിനു ലഭിച്ചു. കേരളത്തിലെഎനര്ജി മാനേജ്മെന്റ് സെന്റര്‍ ഡയറക്ടര്‍ കെ. എം. ധരേശന്‍ ഉണ്ണിത്താന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. നിയമ നടത്തിപ്പിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളും സംസ്ഥാന തലത്തിലുള്ള പദ്ധതി പ്രവര്‍ത്തനങ്ങളും വിലയിരുത്തിയാണ് പുരസ്ക്കാരം. ഊര്‍ജ്ജ സംരക്ഷണ പ്രചാരണ പരിപാടിയുടെ ഭാഗമായി നടത്തിയപെയിന്റിംഗ് മത്സരത്തില്‍ മൂന്നാം സമ്മാനം നേടിയ അഞ്ജന എസ് നായരും രാഷ്ട്രപതിയില്‍നിന്ന് അവാര്‍ഡ് ഏറ്റു വാങ്ങി.
ചെന്നൈ • ബിഎംഡബ്ള്യു ചെന്നൈ പ്ളാന്റില്‍ നിര്‍മിച്ച ആദ്യ മിനി കണ്ട്രിമാന്...

