തണുപ്പിനെ പേടിയുണ്ടോ? കഴിഞ്ഞ തവണ ലുധിയാനയിലേക്കു പോയപ്പോഴും തണുപ്പ് വില്ലനാകുമെന്നാ എല്ലാരും പറഞ്ഞേ. പക്ഷേ, അവിടെ ഞങ്ങള്‍ തകര്ത്തിലേ്ല? ഇറ്റാവയിലും തണുപ്പിനെ ഞങ്ങള്‍ ഒാടിത്തോല്പ്പിക്കും. ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ നടക്കുന്ന ദേശീയ സ്കൂള്‍ കായികമേളയ്ക്കു കൊച്ചിയില്‍നിന്നു യാത്ര തുടങ്ങിയ കേരള ടീമിലെ പി. മുഹമ്മദ് അഫ്സലും പി.യു. ചിത്രയും പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് ഒന്നേകാലിന് എറണാകുളം സൗത്തില്‍നിന്നു ടീം മംഗള എക്സ്പ്രസില്‍ കയറി.
പാലക്കാട് കല്ലടി സ്കൂള്‍ വിദ്യാര്‍ഥികളായ ലിജോ മാണിയും ശ്രീഷ്മ രാജനുമാണു കേരളത്തിന്റെ ക്യാപ്റ്റന്മാര്. സ്ലീപ്പര്‍ ക്ലാസ്സിലാണു ടീമിന്റെ യാത്ര. രാജു പോള്‍, സുനില്‍ ദത്ത്, പി.ജി. മനോജ്, നന്ദഗോപാല്‍, എന്‍.എസ്. സിജിന്‍, അജയരാജ് എന്നിവരാണു പരിശീലകര്‍. ഇവരുള്‍പ്പെടെ 23 ഒഫീഷ്യലുകള്‍ ടീമിനൊപ്പമുണ്ട്. ഡോ. ചാക്കോ ജോസഫാണു ടീമിനെ നയിക്കുന്നത്.
29നു തുടങ്ങുന്ന മീറ്റില്‍ തുടര്‍ച്ചയായ 16-ാം കിരീടം ലക്ഷ്യമിട്ടാണു കേരള സംഘത്തിന്റെ യാത്ര. സന്തു സുകുമാരന്‍ ഒഴികെയുള്ള 122 പേരും ടീമിനൊപ്പമുണ്ട്. ഒഎന്‍ജിസിയില്‍ ട്രയല്‍സിനു പോയ സന്തു നേരിട്ടു ടീമിനൊപ്പം ചേരും. 60 ആണ്‍കുട്ടികളും 63 പെണ്‍കുട്ടികളുമാണു ടീമിലുള്ളത്. ടീം നാളെ രാവിലെ ആഗ്രയിലെത്തും. അവിടെനിന്നു ബസ്സില്‍ ഇറ്റാവയിലേക്ക്. പ്രായത്തട്ടിപ്പ് പരാതിയെത്തുടര്‍ന്നു സംസ്ഥാന സ്കൂള്‍ കായികമേളയില്‍ അയോഗ്യരാക്കപ്പെട്ട മുഹമ്മദ് സാഹിനൂറും ലെനിന് ജോസഫും ഹൈക്കോടതി ഉത്തരവിന്റെ ബലത്തില്‍ ടീമില്‍ ഇടം നേടിയിട്ടുണ്ട്.
കൊച്ചി • പരിസ്ഥിതി പ്രവര്‍ത്തകരുടെ മറവില്‍ ചില സാമുദായിക പിന്തിരിപ്പന്...

