തൊടുപുഴ • സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയായി കെ.കെ.ജയചന്ദ്രന് എംഎല്‍എയെ തിരഞ്ഞെടുത്തു. തൊടുപുഴ ഏരിയാ കമ്മിറ്റി ഓഫിസില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെയും എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്റെയും സാന്നിധ്യത്തിലായിരുന്നു തിരഞ്ഞെടുപ്പ്. മണക്കാട്ടെ വിവാദ പ്രസംഗത്തെ തുടര്‍ന്ന് എം.എം.മണിയെ സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കിയതിനെത്തുടര്‍ന്നാണ് ജയചന്ദ്രനെ (60) തിരഞ്ഞെടുത്തത്.
ഉടുന്പന്‍ചോല മണ്ഡലത്തെ തുടര്‍ച്ചയായി മൂന്നു തവണയായി നിയമസഭയില്‍ പ്രതിനിധീകരിക്കുന്ന ജയചന്ദ്രന് രണ്ടാം തവണയാണ് ജില്ലാ സെക്രട്ടറിയാകുന്നത്. ഒരേ സമയം സെക്രട്ടറി സ്ഥാനവും എംഎല്‍എ പദവിയും വഹിക്കുന്നത് ഇപ്പോള്‍ ജയചന്ദ്രന് മാത്രം. സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമാണ്. ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ എം.എം.മണിയാണ് ആദ്യം സംസാരിച്ചത്. നിലവിലുള്ള സാഹചര്യത്തില്‍ ജയചന്ദ്രന് സെക്രട്ടറിയാകുന്നതാണ് ഉചിതമെന്നും മണി പറഞ്ഞു.
തുടര്‍ന്ന് പിണറായി വിജയന് പ്രസംഗിച്ചു. സെക്രട്ടറി സ്ഥാനത്തേക്ക് ജയചന്ദ്രനെ എല്ലാവരും പിന്തുണയ്ക്കണമെന്നു പിണറായി പറഞ്ഞു. മുഴുവന്‍ അംഗങ്ങളും കൈ ഉയര്‍ത്തി തീരുമാനം അംഗീകരിച്ചു. കേസുകളെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്ന് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ജയചന്ദ്രന് പറഞ്ഞു.
കോഴിക്കോട് • ടി.പി. ചന്ദ്രശേഖരന് വധത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതു...

