എംസിഎ അലോട്ട്മെന്റ്
•കുസാറ്റ് എംസിഎ കോഴ്സ് പ്രവേശനത്തിനുള്ള അലോട്ട്മെന്റ് ലിസ്റ്റ് സര്‍വകലാശാല അഡ്മിഷന് വെബ്സൈറ്റില്‍ ലഭ്യമാണ്. ജനറല്‍, റിസര്‍വേഷന്‍ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ 22ന് രാവിലെ 10ന് മുന്‍പ് സര്‍വകലാശാലയുടെ തൃക്കാക്കര ക്യാംപസിലെ കുഞ്ഞാലിമരയ്ക്കാര്‍ സ്കൂള്‍ ഒാഫ് മറൈന്‍ എന്‍ജിനീയറിങില്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസുമായി ഹാജരാകണം. (ഫ്രീസീറ്റ്: ജനറല്‍ രൂ. 14350 എസ്സി/എസ്ടി രൂപ 2500, പേമെന്റ് സീറ്റ്: ജനറല്‍ രൂ. 29350, എസ് സി/എസ്ടി രൂ. 250). എസ്ഇബിസി വിഭാഗത്തിലെ അപേക്ഷകര്‍ വില്ലേജ് ഒാഫിസില്നിന്നുമുള്ള വരുമാന, ജാതി സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. എസ് സി/എസ്ടി അപേക്ഷകര്‍ തഹസില്‍ദാര്‍ നല്കിയ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വെയിറ്റ് ലിസ്റ്റില്‍ 1400 വരെ ക്യാറ്റ് റാങ്കുള്ള എല്ലാ സംവരണ വിഭാഗ വിദ്യാര്‍ഥികളും അന്നേ ദിവസം ഉച്ചയ്ക്ക് 12 നും രണ്ടുമണിക്കും ഇടയ്ക്ക് എത്തണം.
ഇന്റര്‍വ്യൂ 30ന്
•സ്കൂള്‍ ഒാഫ് മാനേജ്മെന്റ് സ്റ്റഡീസ് നടത്തുന്ന മാനേജ്മെന്റ് പ്രോഗ്രാമില്‍ പ്രത്യേക സംവരണവിഭാഗക്കാര്ക്കായുള്ള (എസ്പിക്യു, പിഎച്ച്സി, ഇഎക്സ്പി) രണ്ടാംഘട്ട തിരഞ്ഞെടുപ്പിനുള്ള ഗ്രൂപ്പ് ഡിസ്കഷന്, ഇന്റര്‍വ്യൂ എന്നിവ ജൂണ്‍ 30നു രാവിലെ ഒന്‍പതിന് തൃക്കാക്കര ക്യാംപസിലുള്ള സ്കൂള്‍ ഒാഫ് മാനേജ്മെന്റ് സ്റ്റഡീസില്‍ നടക്കും. പ്രത്യേക സംവരണ വിദ്യാര്‍ഥികളുടെ ലിസ്റ്റ് കുസാറ്റ് വെബ്സൈറ്റില്‍ ലഭ്യമാണ്. വിദ്യാര്‍ഥികള്‍ വെബ്സൈറ്റിലെ ലിസ്റ്റും മാര്‍ഗനിര്‍ദേശങ്ങളും അനുസരിച്ച് നിശ്ചിത സമയത്തു സ്കൂള്‍ ഒാഫ് മാനേജ്മെന്റ് സ്റ്റഡീസില്‍ എത്തണമെന്നു ഡയറക്ടര്‍ അറിയിച്ചു. അപേക്ഷകര്‍ക്കു കോള്‍ ലെറ്ററുകള്‍ തപാലില്‍ അയയ്ക്കുന്നതല്ല. ക്യാറ്റിനായി ഉപയോഗിച്ച ഇ അഡ്മിറ്റ് കാര്‍ഡ് ഇന്റര്‍വ്യൂവിനു ഹാജരാകുന്പോള്‍ കരുതണം
തിരുവനന്തപുരം• എല്ലാ മേഖലയിലെയും സമഗ്ര പുരോഗതിയാണു യുപിഎ സര്‍ക്കാരിന്റെ...

