കുഞ്ഞു റഹ്മാന്റെ ആദ്യ പെര്‍ഫോമന്‍സ് സൂപ്പര്‍!. ചെന്നൈ രാജ്യാന്തര ചലച്ചിത്രോല്‍സവത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു സംഗീത സംവിധായകന് എ.ആര്. റഹ്മാന്റെ പത്തുവയസുകാരന് മകന് അമീന് റഹ്മാന് പിയാനോ വാദനത്തിലൂടെ ആസ്വാദകരുടെ മനസ്സ് കീഴടക്കിയത്.
ഒരു സംഗീത പരിപാടിയില്‍ ആദ്യമായാണ് അമീന് പങ്കെടുക്കുന്നത്. ചെന്നൈയിലെ എ.ആര്. റഹ്മാന്റെ സംഗീത അക്കാദമിയിലെ വിദ്യാര്‍ഥി കൂടിയാണ് അമീന്.
പൊതുവേദിയില്‍ സംഗീതവുമായി അമീന് എത്തുന്നത് ആദ്യമാണെങ്കിലും അമീന്റെ ശബ്ദം ഇതിനു മുന്‍പുതന്നെ സംഗീത ലോകം കേട്ടിട്ടുണ്ട്. റഹ്മാന് സംഗീത സംവിധാനം നിര്‍വഹിച്ച ഹോളിവുഡ് ചിത്രം കപ്പിള്‍സ് റിട്രീറ്റ് എന്ന ചിത്രത്തിലെ ഒരു ഗാനം ആലപിച്ചത് അമീനായിരുന്നു. 2009ല്‍ ആറര വയസുള്ളപ്പോഴായിരുന്നു ഹോളിവുഡിലേക്കുള്ള അമീന്റെ കാല്‍വയ്പ്.
ജമൈക്കന്‍ കാര്‍ വിപണിയില്‍ അരങ്ങേറ്റം കുറിച്ചു വെസ്റ്റ് ഇന്‍ഡീസില്‍...

