തിരുവനന്തപുരം• സംസ്ഥാന സ്കൂള്‍ കായികമേളയില്‍ പാലക്കാട് ആദ്യ കിരീട വിജയത്തോടെ ചരിത്രമെഴുതി. ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവില്‍ എറണാകുളം ജില്ലയെ അവര്‍ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളി. പാലക്കാട്-272 പോയിന്റ്, എറണാകുളം-257 പോയിന്റ്. ഇതാദ്യമായാണു സംസ്ഥാന സ്കൂള്‍ കായികമേളയില്‍ പാലക്കാട് ജേതാക്കളാകുന്നത്. എട്ടു വര്‍ഷമായി എറണാകുളമായിരുന്നു കിരീടധാരികള്‍.
കോതമംഗലം സെന്റ് ജോര്‍ജ് 111 പോയിന്റോടെ ചാംപ്യന്‍ സ്കൂള്‍ പട്ടം തിരിച്ചു പിടിച്ചു. നിലവിലെ ജേതാക്കളായ കോതമംഗലം മാര്‍ ബേസില്‍ 99 പോയിന്റുമായി രണ്ടാമതായി.
സെന്റ് ജോര്‍ജ് 2004 മുതല്‍ അഞ്ചു വര്‍ഷം ജേതാക്കളായിരുന്നു. 2009ല്‍ തിരുവല്ലയില്‍ മാര്‍ ബേസില്‍ ചാംപ്യന്‍പട്ടം പിടിചെ്ചടുത്തു. 2010ല്‍ അരപ്പോയിന്റ് വ്യത്യാസത്തില്‍ വീണ്ടും സെന്റ് ജോര്‍ജ്. കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ മാര്‍ ബേസില്‍. ഇപ്പോഴിതാ സെന്റ് ജോര്‍ജ് വീണ്ടും.
പ്രായത്തട്ടിപ്പിന്റെ പേരില്‍ സെന്റ് ജോര്‍ജിന്റെ ഒരു താരത്തെയും മാര്‍ ബേസിലിന്റെ രണ്ടുപേരെയും മീറ്റില്‍ അയോഗ്യരാക്കിയിരുന്നു. ഇവരിലൂടെ നേടിയ 32 പോയിന്റുകള്‍ എറണാകുളത്തിനു നഷ്ടപ്പെട്ടു. കിരീടവും വഴുതിപ്പോയി.
ജില്ലകളില്‍ കോഴിക്കോട് (84) മൂന്നാമതും, തിരുവനന്തപുരം (54) നാലാമതും, കോട്ടയം (50) അഞ്ചാമതുമെത്തി. സ്കൂളുകളില്‍ പാലക്കാട് ജില്ലയിലെ പറളി സ്കൂളിനാണു (76) മൂന്നാം സ്ഥാനം. പാലക്കാട്ടെ തന്നെ കല്ലടി സ്കൂള്‍ (51) നാലാമതും, മുണ്ടൂര്‍ (49) അഞ്ചാമതുമെത്തി.
മീറ്റിലാകെ 22 റെക്കോര്‍ഡുകള്‍ പിറന്നു. 13 എണ്ണം ട്രാക്കിലും, ഒന്‍പതെണ്ണം ഫീല്‍ഡിലും. ഏഴുപേര്‍ ദേശീയ റെക്കോര്‍ഡിനേക്കാള്‍ മികച്ച പ്രകടനമാണു നടത്തിയത്.
ചാരുംമൂട് (ആലപ്പുഴ) • ബുധനാഴ്ച പുലര്‍ചെ്ച നാടകീയമായി സ്ഥാപിച്ച ഇന്‍ഡോ_ടിബറ്റന്‍...
