ന്യൂയോര്‍ക്ക് • ലോകപ്രശസ്ത സംഗീതമാസികയായ ‘ബില്‍ബോര്‍ഡ് പ്രശസ്ത പോപ് ഗായികയും നടിയുമായ കാത്തി പെറിയെ (28) ‘വുമണ്‍ ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുത്തു. വ്യക്തിപരമായ വിഷമതകള്‍ക്കിടയിലും കലാരംഗത്ത് ഉറച്ചുനിന്നതു പരിഗണിച്ചാണ് പുരസ്കാരം. ഹാസ്യനടനായ റസല്‍ ബ്രാന്‍ഡില്‍നിന്ന് ഈ വര്‍ഷം ജനുവരിയില്‍ വിവാഹമോചനം നേടേണ്ടിവന്നിട്ടും സംഘര്‍ഷങ്ങളെ അതിജീവിച്ച് ഒട്ടേറെ പ്രകടനങ്ങളാണു കാത്തി നടത്തിയത്.
‘എനിക്കു വളരെ സന്തോഷം, കരുത്തുള്ള വനിതയായി അംഗീകരിക്കപ്പെടുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നു_ പുരസ്കാര വാര്‍ത്തയോടു കാത്തി പ്രതികരിച്ചു. ഹിന്ദുമതാചാരങ്ങളില്‍ ആകൃഷ്ടനായിരുന്ന റസല്‍ ബ്രാന്‍ഡ് ഇന്ത്യയില്‍വച്ച് ഹിന്ദുമതാചാരപ്രകാരമാണ് കാത്തിയെ വിവാഹം ചെയ്തത്.
ബത്തേരി• ബത്തേരി കെഎസ്ആര്‍ടിസി ഡിപ്പോയിലെ കളക്ഷന്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി...

