കല്ലുകൊണ്ടൊരു പെണ്ണല്ല ദീപിക. എന്നാല്‍ തന്റെ തൊഴിലിനെതിരെ വെല്ലുവിളികളുയരുന്പോള് ഇൗ ത്രിപുര സ്വദേശി കല്ലുകൊണ്ടുള്ള പെണ്ണായി മാറും. അതുകൊണ്ടുതന്നെയാണ് കരിങ്കല്ലില്‍ കവിത മെനയുന്ന ദീപിക കല്ലുപോലെ കടുത്ത വെല്ലുവിളികളെ ഏറ്റെടുത്ത് ശില്പനഗരത്തിലേക്കുള്ള ഏക പെണ് ശില്പിയായി എത്തിയതും.
സ്ത്രീയായതിന്റെ പേരിലുള്ള വെല്ലുവിളികള്‍ക്ക് സുന്ദര ശില്പങ്ങളിലൂടെ മറുപടി നല്‍കിയാണു ദീപിക വിജയപടവുകള്‍ കയറിയത്. ‘‘പെണ്ണായതിനാല്‍ ശില്പനിര്മാണത്തിലുള്ള കഴിവില്‍ പലര്‍ക്കും വിശ്വാസമുണ്ടായിരുന്നില്ല. ശില്പങ്ങളുടെ സൗന്ദര്യം കണ്ടറിഞ്ഞ ശേഷമാണ് പലരും വന്‍പദ്ധതികള്‍ ഏല്‍പ്പിക്കുന്നത് ദീപിക പറഞ്ഞു.
ത്രിപുരയില്‍ തടി സുലഭമായതിനാല്‍ കൂടുതല്‍ ശില്പങ്ങളും തടിയിലാണു നിര്‍മിച്ചത്. ലോഹങ്ങളിലും തടിയിലും കളിമണ്ണിലും സുന്ദര രൂപങ്ങള്‍ മെനയുന്നതിനിടെ അടങ്ങാത്ത ഉള്ക്കരുത്തോടെയാണ് ഇൗ ശില്പി കരിങ്കല്ലിലും പെണ്മയുടെ കരസ്പര്ശമൊരുക്കിയത്. ശില്പനിര്മാണത്തിനു തടിയാണ് കൂടുതല്‍ വഴങ്ങുന്നതെങ്കിലും ശില്പനഗരം പദ്ധതിക്ക് കരിങ്കല്ലിലും തന്റെ കഴിവ് കൊത്തിവിരിയിക്കുകയായിരുന്നു ഇൗ കലാകാരി. അസമിലെ ശിവസാഗര്‍ പാര്‍ക്ക്, കൊല്‍ക്കത്ത സര്‍വകലാശാല തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ദീപികയുടെ എണ്ണമറ്റ കലാസൃഷ്ടികളാണ് കാഴ്ചക്കാര്‍ക്കു വിസ്മയമൊരുക്കുന്നത്. സമയം കിട്ടുന്പോഴൊക്കെ കളിമണ്ണിലും തടിയിലും ചെറുശില്പങ്ങള് ഉണ്ടാക്കാറുണ്ട്. കളിമണ്‍ ശില്പങ്ങളുടെ ഒരു പ്രദര്‍ശനം 2009 ന്യൂ ഡല്‍ഹിയില്‍ നടത്തി. അധികം വൈകാതെ വീണ്ടുമൊരു ശില്പ പ്രദര്‍ശനം നടത്താന്‍ പദ്ധതിയുണ്ടെന്നും ദീപിക പറഞ്ഞു.
സംഗീത പാരന്പര്യമുള്ള കുടുംബത്തില്‍ നിന്നാണെങ്കിലും രൂപങ്ങളോടായിരുന്നു ദീപികയ്ക്ക് കൂടുതല്‍ അഭിനിവേശം. ഏഴാം വയസില്‍ ശില്പങ്ങളോട് തോന്നിയ പ്രണയത്തിനു മാതാപിതാക്കളുടെ പൂര്‍ണ പിന്തുണ കൂടി ലഭിച്ചതോടെയാണ് ദീപിക ശില്പങ്ങളുടെ ലോകത്തെത്തിയത്. അങ്ങനെ പ്രകൃതിയിലെ മനോഹര രൂപങ്ങള്‍ പലതും ദീപികയുടെ കരവിരുതിനു പ്രമേയമായി. തുടര്‍ന്ന് ഉപരിപഠനത്തിനു ത്രിപുര ആര്‍ട് കോളജില്‍ ചേര്‍ന്നതും ഗുരു സാങ്ഗ ചൗധരിയുമായുള്ള പ്രണയവും വിവാഹവുമെല്ലാമാണ് ദീപികയിലെ ശില്പിയെ മെനഞ്ഞെടുത്തത്. പിന്നീട് ഭര്‍ത്താവിനൊപ്പം ഒട്ടേറെ പദ്ധതികളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചു. ഭര്‍ത്താവിന്റെ വിയോഗശേഷം അദ്ദേഹത്തിന്റെ ഒാര്‍മകളില്‍ കൂടുതല്‍ മനോഹര ശില്പങ്ങള് മെനയുന്നതിനുള്ള പണിപ്പുരയിലാണ് ഇൗ അന്‍പതുകാരി. കലയില്‍ രാഷ്ട്രീയമില്ലെങ്കിലും ഇന്ദിരാഗാന്ധിയുടെ ശില്പമുണ്ടാക്കാന് താല്പര്യമുണ്ടെന്നു ചെറുചിരിയോടെ ദീപിക പറയുന്നു. ഇന്ദിരയെപ്പോലെ ഉരുക്കുവനിതയാണല്ലോ ദീപികയും.
ന്യൂഡല്‍ഹി• ഒഡീഷയിലും ജാര്‍ഖണ്ഡിലും പുതിയ കോണ്‍ഗ്രസിന് പുതിയ അധ്യക്ഷന്മാര്....

