വാഴത്തോപ്പുകളിലും വനാതിര്‍ത്തികളിലുമുള്ള വര്‍ണ വവ്വാല് കൃഷിയിടങ്ങളിലെ കീടങ്ങളെ ഭക്ഷിച്ച് കര്‍ഷകനെ രക്ഷിക്കുന്നു. പെയ്ന്റഡ് ബാറ്റ് എന്ന പേരിലറിയപ്പെടുന്ന വര്‍ണ വവ്വാല് പേരുപോലെ തന്നെ കാണാനും ആകര്‍ഷകമാണ്. ഓറഞ്ചും കറുപ്പും നിറമുള്ള ചെറിയ വവ്വാല് വാഴത്തോട്ടങ്ങളിലാണ് കൂടുതലായി കാണുന്നത്. ഉണങ്ങിയ ഇലകളുടെ അടിയില്‍ കഴിയുന്നു.
സാധാരണ കാണുന്ന വവ്വാല് കായ്കനികള്‍ തിന്ന് കര്ഷകന് നഷ്ടമുണ്ടാക്കുന്പോള് വര്‍ണ വവ്വാല് കീടങ്ങളെ മാത്രം ഭക്ഷിക്കുന്നു. ചിറക് വിരിച്ചാല്‍ 13 ഇഞ്ച് വരെ വലിപ്പമുണ്ട്. അമേരിക്കയടക്കമുള്ള രാജ്യങ്ങളില്‍ വര്‍ണ്ണ വവ്വാല് ധാരാളമുണ്ട്. കറുത്ത വവ്വാലും നരിച്ചീറുകളും രാത്രിയില്‍ ആളുകളെ ഭയപ്പെടുത്തുന്പോള് നിലാവുള്ള രാത്രികളില്‍ വര്‍ണ വവ്വാലിന്റെ സാന്നിധ്യം ആകര്‍ഷകമാണ്.
റാഞ്ചി • ഇൗ വേദിയിലെ ആദ്യ എെപിഎല്‍ മല്‍സരം അഞ്ചു വിക്കറ്റിനു നേടിയപ്പോള്‍...

