316 ബിഎച്ച്പി കരുത്തുമായി ബിഎംഡബ്ള്യൂ ഫാമിലിയില്‍ ഒരു ഹാച്ച് ബാക്ക് പിറവിയെടുത്തു. എം 135 ഐ. ബിഎംഡബ്ള്യൂവിന്െറ പെര്‍ഫോമന്‍സ് വാഹന നിര്‍മാണ വിഭാഗമായ എം ഡിവിഷന് തന്നെയാണ് ഈ കരുത്തന്െറയും ശില്‍പ്പി. ബിഎംഡബ്ള്യൂ എം ഫാമിലിയില്‍ എം 550 ഡി എക്സ് ഡ്രൈവിനു പിന്നില്‍ കരുത്തില്‍ രണ്ടാം സ്ഥാനമാണിവന്. 3.0 ലീറ്റര്‍ ആറു സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് ഇവനു കരുത്തേകുന്നത്.
മൂന്ന് ഡോര്‍ മോഡലാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. വൈകാതെ അഞ്ചു ഡോര്‍ വേര്‍ഷനും എത്തും. ആറു സ്പീഡ് മാനുവല്‍, എട്ടു സ്പീഡ് ഓട്ടമാറ്റിക് ട്രാന്സ്മിഷനുകളിലാണ് എം 135 ഐയ്ക്ക്. 5.1 സെക്കന്‍ഡ് സമയം കൊണ്ട് മാനുവല്‍ ട്രാന്സ്മിഷന് മോഡല്‍ പൂജ്യത്തില്‍നിന്നും നൂറിലെത്തും. 0-100 കിലോമീറ്റര്‍ വേഗതയാര്ജിയ്ക്കാന് ഓട്ടമാറ്റിക്കിന് 4.9 സെക്കന്‍ഡു സമയം മതി.
കോഴിക്കോട് • പാര്‍ട്ടി പറഞ്ഞാല്‍ കെപിസിസി പ്രസിഡന്റാകാന്‍ തയാറാണെന്ന്...

