എത്ര പറഞ്ഞാലും അധികമാകില്ല കണ്ണിന്റെ വിലയെക്കുറിച്ച്. കണ്ണുകളെ ഏറെ കരുതലോടെ പരിചരിക്കണം. ഒപ്പം അവയ്ക്കു കൂടുതല്‍ ദോഷം ഉണ്ടാക്കുന്ന ആയാസം കുറയ്ക്കുകയും വേണം. കണ്ണും കാഴ്ചയും ദീര്‍ഘായുസ്സായിരിക്കാന്‍ ചില വഴികള്‍. കണ്ണടയ്ക്കല്ലേ ഇതിനുനേരെ.ഇടയ്ക്ക് അല്പം വിശ്രമംകണ്ണുകളുടെ ആയാസം കുറയ്ക്കാന്‍ എളുപ്പവഴി ഇടയ്ക്ക് അല്പം വിശ്രമം നല്‍കുക എന്നുള്ളതുതന്നെ. ചെയ്യുന്ന പ്രവൃത്തിയില്‍നിന്നു കണ്ണുകള്‍ പിന്‍വലിച്ച് അല്പം വിശ്രമം അനുവദിക്കണം. കണ്ണുകളുടെ വിവിധ ഭാഗങ്ങള്‍ നിയന്ത്രിക്കുന്നതു വ്യത്യസ്ത പേശികളാണ്. വിശ്രമം കൊടുക്കാന്‍ കണ്ണുകള്‍ അടച്ചുപിടിക്കേണ്ടതില്ല. ഒരേ കാര്യത്തില്‍നിന്നു കാഴ്ചയെ അല്പം ഒന്നു മാറ്റിനോക്കൂ, ആ വ്യത്യാസം നിങ്ങള്‍ക്കു മനസ്സിലാകും. വലിയ ഇടവേളകളെക്കാള് നല്ലതു ചെറിയ വിശ്രമവേളകള്തന്നെ. ഒാരോ അരമണിക്കൂറിലും കണ്ണുകള്‍ക്കു ചെറുവിശ്രമം അനുവദിച്ചാല്‍ വളരെ നല്ലത്.കണ്ണുകള്‍ക്കും വേണം ജിംനേഷ്യംഅമിത ആയാസം നല്കിയാല് കണ്ണുകളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന പേശികള്‍ അവശരാകും. അപ്പോള്‍ കണ്ണുകള്‍ക്കും വേണം വ്യായാമം. മങ്ങിയ വെളിച്ചമുള്ള എവിടേക്കെങ്കിലും പോവുക. കുറച്ചു നിമിഷത്തേക്കെങ്കിലും കണ്ണുകള്‍ അടച്ചുപിടിക്കുക, പതുക്കെ തുറക്കുക. പേശികളെ അയയ്ക്കുക. നാലോ അഞ്ചോ തവണ ഇത് ആവര്‍ത്തിക്കുക. ഇളംചൂടുള്ള നനഞ്ഞ ടവ്വല്കൊണ്ട് ആവി നല്‍കിയും കണ്ണിലെ പേശികളെ മയപ്പെടുത്താം.പുത്തന്‍ സങ്കേതങ്ങള്‍ക്ക് അടിമപ്പെടല്ലേഎെ പാഡുകളുടെ സ്ക്രീന്‍ അതീവ മനോഹരംതന്നെ. പക്ഷേ, അവ നിങ്ങളുടെ കണ്ണുകള്‍ക്കു ഗുണകരമാണെന്നു കരുതിയെങ്കില്‍ തെറ്റി. അതിതീവ്രമായ വെളുത്ത പ്രതലത്തില്‍ കറുത്ത അക്ഷരങ്ങള്‍ നിറഞ്ഞ എെപാഡ് സ്ക്രീനുകള്‍ കണ്ണുകള്‍ക്ക് ആയാസം നല്‍കും. വലിയ ലേഖനങ്ങളോ മറ്റോ വായിക്കുന്നതിന് ഇടയ്ക്കു കണ്ണൊന്നു മിന്നിക്കുന്നതാണു നല്ലത്.പ്രകാശം കൂടുതല്‍ പ്രതിഫലിപ്പിക്കുന്നതരം സ്ക്രീനുകളാണ് ഉപയോഗിക്കുന്നതെങ്കില്‍ കണ്ണുകള്‍ അപകടത്തില്പെട്ടതുതന്നെ. ലാപ്ടോപ്പിന്റെയും മറ്റും സ്ക്രീനില്‍ ആന്റി ഗ്ലെയര്‍ സ്ക്രീന്‍ കവര്‍ വാങ്ങി ഉപയോഗിക്കുന്നതാവും നല്ലത്. അല്ലെങ്കില്‍ ആന്റി ഗ്ലെയര്‍ കണ്ണടകള്‍ ധരിച്ചു കംപ്യൂട്ടറിന്റേതു പോലുള്ള സ്ക്രീനുകള്‍ ഉപയോഗിക്കണം. സ്ക്രീനിലെ അക്ഷരങ്ങളുടെ ഫോണ്ട് സൈസ് കൂട്ടുകയും സൂമിങ് ആവശ്യമായിടത്ത് അത് ഉപയോഗിക്കുകയും വേണം. കണ്ണിന്റെ വിലയറിഞ്ഞു പരിചരണം നല്കിയാല് അവ നിങ്ങളോടു നന്ദി പറയും, ഉറപ്പ്. അതുപോലെ ജീവിതം മുഴുവന്‍ കണ്ണുകള്‍ നിങ്ങള്‍ക്കൊപ്പം നില്‍ക്കുകയും ചെയ്യും. അതുകൊണ്ടു കണ്ണിനെ പൊന്നായി കരുതാന്‍ തുടങ്ങിക്കോളൂ.
കോട്ടയം • രണ്ടു പാദങ്ങളായി നടക്കുന്ന ചൈന ചലഞ്ചര്‍ വോളി ടൂര്‍ണമെന്റിനായി...

