അടൂര്‍ • കടബാധ്യതയെ തുടര്‍ന്ന് വീടു വിറ്റ എയര്‍ഫോഴ്സ് റിട്ട. ഉദ്യോഗസ്ഥന് കടത്തിണ്ണയില്‍ അന്തിയുറങ്ങുന്നു. ഏനാത്ത് ഇളംഗമംഗലം സ്വദേശി ചന്ദ്രശേഖരന് നായരാണ് (62) കിളിവയല്‍ ജംക്ഷനിലുള്ള കടത്തിണ്ണയില്‍ അന്തിയുറങ്ങുന്നത്.
മൂന്നു ദിവസം മുന്‍പാണ് ചന്ദ്രശേഖരന് കിളിവയലില്‍ എത്തുന്നത്. വീടു വിറ്റതിനെ തുടര്‍ന്ന് 2005ല്‍ ഭാര്യ പറക്കോട്ടുള്ള ബന്ധുവീട്ടിലേക്കു താമസം മാറ്റിയിരുന്നു. എന്നാല്‍, ഭാര്യയോടൊപ്പം പോകാതെ അന്നു മുതല്‍ പല സ്ഥലങ്ങളിലായി ലോഡ്ജുകളില്‍ വാടകയ്ക്കു താമസിച്ചു വരികയായിരുന്നത്രെ.
ചന്ദ്രശേഖരന് നായരുടെ മൂന്നു മക്കളില്‍ രണ്ടുപേര്‍ അമേരിക്കയിലും ഒരാള്‍ കാനഡയിലുമാണ്. മക്കള്‍ പറക്കോട്ട് തനിക്കുവേണ്ടി വീടു വച്ചുകൊണ്ടിരിക്കുകയാണെന്നും വാടകയ്ക്കു താമസിക്കാന്‍ ലോഡ്ജുകള്‍ കിട്ടാതായതോടെയാണ് കിളിവയലില്‍ എത്തിയതെന്നും ചന്ദ്രശേഖരന് നായര്‍ പറഞ്ഞു. എന്നാല്‍, ഇയാള്‍ പരസ്പര വിരുദ്ധമായാണു സംസാരിക്കുന്നതെന്നു കിളിവയല്‍ ജംക്ഷനിലുള്ള കടക്കാര് പറയുന്നു.
ജയ്പൂര്‍ • ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്കു തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍...

