ഹോണ്ടയുമൊത്തുള്ള 26 വര്‍ഷത്തെ കൂട്ടുകച്ചവടം നിര്‍ത്തി അധിക കാലമായിട്ടില്ല, ഇപ്പോഴും അവരുടെ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നതും. പക്ഷേ അങ്ങനെ തുടരുന്നതില്‍ ഹീറോയ്ക്കു താല്പര്യമിലെ്ലന്നതു വ്യക്തം. ഹോണ്ടയുടെ സാങ്കേതിക വിദ്യയൊന്നും ഉപയോഗിക്കാതെ പൂര്‍ണമായും സ്വന്തമെന്നു പറയാവുന്ന ഒരു ബൈക്ക് 2014ല്‍ പൂര്‍ത്തിയാവുമെന്ന് ഹീറോ മോട്ടോര്‍ കോര്‍പ് പ്രഖ്യാപിച്ചുകഴിഞ്ഞു.
ഹോണ്ടയുടെ സാങ്കേതികത 2014 വരെ ഉപയോഗപ്പെടുത്താനാണ് ഹീറോയ്ക്കു ലൈസന്‍സുള്ളത്. എന്നാല്‍ അതിനു മുന്‍പു തന്നെ ഹീറോ സ്വന്തം വഴി നോക്കിത്തുടങ്ങിയിട്ടുണ്ട്. ഹൈ-എന്‍ഡ് സെഗ്മെന്റില്‍പ്പെട്ട ബൈക്കുകള്‍ക്കു വേണ്ടിയുള്ള സാങ്കേതികത തേടി ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ അമേരിക്കന്‍ കന്പനിയായ എറിക് ബ്യുവെല് റേസിങ്ങുമായി (ഇബിആര്‍) ഹീറോ കരാര്‍ ഒപ്പിട്ടിരുന്നു. ഇപ്പോഴുള്ള ചില മോഡലുകളില്‍ ഇബിആര്‍ സാങ്കേതികത ഉപയോഗിച്ചും തുടങ്ങിയിട്ടുണ്ട്. അടുത്തവര്‍ഷത്തോടെ ഇബിആറിന്റെ പൂര്ണസാങ്കേതികതയുമായി ഒരു ബൈക്ക് പുറത്തിറക്കുമെന്നും സൂചനകളുണ്ട്.
ഓസ്ട്രിയന്‍ കന്പനി എവിഎല്ലുമായി എന്ജിന് നിര്‍മാണ രംഗത്തു സാങ്കേതിക സഹകരണത്തിനും ഹീറോ ശ്രമിക്കുന്നുണ്ട്. പക്ഷേ പൂര്‍ണമായും എവിഎല്‍ ടെക്നോളജിയില്‍ നിര്‍മിച്ച ബൈക്ക് എന്നു പുറത്തിറങ്ങുമെന്നു ഹീറോ മോട്ടോര്‍ കോര്‍പ് സിഇഒ പവന് മുന്ജല് വ്യക്തമാക്കിയിട്ടില്ല. ഇവയോടൊപ്പം തന്നെ വില കുറഞ്ഞ ബൈക്കുകള്‍ വികസിപ്പിക്കാനുള്ള ശ്രമവും ഹീറോ തകൃതിയായി നടത്തുന്നുണ്ട്. ഒരുനാള്‍ അത്യുഗ്രന്‍ വിലക്കുറവുള്ള ബൈക്കുമായി ഹീറോ എത്തുമെന്നാണു പവന് മുന്ജല് പറയുന്നത്.
തിരുവനന്തപുരം • അധികാരത്തിനുവേണ്ടി പടവെട്ടുന്ന ആളല്ല താനെന്നു മന്ത്രി...

