അച്ഛന് ആര്‍മി ഉദ്യോഗസ്ഥന് ആയിരുന്നതിനാല്‍ ആര്‍മി കന്റോണ്‍മെന്റിലായിരുന്നു കുട്ടിക്കാലത്ത് എന്റെ ക്രിസ്മസ്. ജിംഗിള്ബെല് പാടി ക്രിസ്മസ് കാരള്‍ സംഘത്തോടൊപ്പം ഞങ്ങളും പങ്കെടുക്കും. കന്റോണ്‍മെന്റിലെ ക്വാര്‍ട്ടേഴ്സുകളില്‍നിന്നു ലഭിക്കുന്ന ചോക്ക്ലറ്റുകളാണ് ക്രിസ്മസിനെക്കുറിച്ചുള്ള ആദ്യ ഒാര്‍മ.
മുതിര്‍ന്നപ്പോള്‍ ക്രിസ്മസ് ആഘോഷം മിക്കതും വിദേശരാജ്യങ്ങളിലായി. തണുത്തുറഞ്ഞ മഞ്ഞും പൈന്മരങ്ങളും ചിത്രകഥകളിലെ ക്രിസ്മസിനെ ഒാര്‍മിപ്പിച്ചു. ഒന്‍പതു ക്രിസ്മസ് ആഘോഷിച്ചത് കാനഡയിലാണ്. തണുത്തുറഞ്ഞ മഞ്ഞില്‍ റെയിന്‍ഡീര്‍ വലിക്കുന്ന വണ്ടിയില്‍ ക്രിസ്മസ്പാപ്പയുടെ വരവ് പ്രതീകാത്മകമായി കാനഡക്കാര്‍ ആഘോഷിച്ചപ്പോള്‍ ഞാനും മകനും പങ്കുചേര്‍ന്നു.
കശ്മീരുകാരിയെങ്കിലും ഒരൊറ്റ ക്രിസ്മസും കശ്മീരില്‍ ആഘോഷിക്കാന്‍ കഴിഞ്ഞിട്ടില്ല. കശ്മീരിലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് യൂറോപ്പിലെപ്പോലെ, അമേരിക്കയിലെപ്പോലെ പകിട്ടില്ല. ന്യൂയോര്‍ക്കിലും ലണ്ടനിലും ക്രിസ്മസ് രാവുകളില്‍ ഉറങ്ങാതെ ആഘോഷങ്ങളില്‍ പങ്കാളിയായിട്ടുണ്ട്. തണുപ്പുകാലത്ത് ഒരേ നിറമാണവിടെ. സന്തോഷത്തിന്റെ വെള്ളപുതച്ച്, കണ്ണഞ്ചിപ്പിക്കുന്ന വൈദ്യുതാലങ്കാരങ്ങളാല്‍ ക്രിസ്മസ്നാളില്‍ നഗരങ്ങള്‍ മിന്നിത്തിളങ്ങും.
കാനഡയിലെ ക്രിസ്മസ് ആഘോഷങ്ങള്‍ മകനോടൊപ്പമായിരുന്നു. പലപ്പോഴും അമ്മയും മകനും മാത്രമാണ് ആഘോഷങ്ങള്ക്കുണ്ടാകുക. ശിവ നന്നായി കേക്കുണ്ടാക്കും. ക്രിസ്മസ് കേക്ക് തയാറാക്കുന്നത് അവനാണ്. ഇന്ത്യന്‍ വിഭവങ്ങളുണ്ടാക്കി ഞാനും ശിവയെ സഹായിക്കും.
ശശി തരൂരുമായി വിവാഹം ഉറപ്പിച്ചശേഷം ജര്‍മനിലെ ഹാംബര്‍ഗിലെ സെന്റ് മൈക്കിള്‍സ് ചര്‍ച്ചില്‍ ഞങ്ങള്‍ ക്രിസ്മസ് രാവിനെത്തി. കഴിഞ്ഞ ക്രിസ്മസ് ആഘോഷിച്ചത് തിരുവനന്തപുരത്താണ്. വെട്ടുകാട് പള്ളിയിലും എല്‍എംഎസ് ചര്‍ച്ചിലും പാതിരാകുര്‍ബാനയില്‍ പങ്കെടുത്തു.
ക്രിസ്മസ് സാഹോദര്യത്തിന്റെ ആഘോഷമാണ്. യൂറോപ്പിലും മറ്റും രാവ് പകലാക്കിയാണ് ക്രിസ്മസ് ആഘോഷങ്ങളില്‍ ജനങ്ങള്‍ പങ്കെടുക്കുക. ഏതുതെരുവിലും ഏതുനേരത്തും യാത്രചെയ്യാം. ക്രിസ്മസ് ആയാലും അലെ്ലങ്കിലും സ്ത്രീകള്‍ സുരക്ഷിതരാണ്.
ഈ ക്രിസ്മസിന് തിരുവനന്തപുരത്തെ തെരുവുകളിലല്ല, രാജ്യത്ത് ഒരിടത്തും രാത്രിയില്‍ സ്വതന്ത്രമായി സഞ്ചരിക്കാന്‍ ഞാന്‍ ധര്യൈപ്പെടില്ല. ഡല്‍ഹിയില്‍ ഒാടുന്നബസില് വിദ്യാര്‍ഥിനി കൂട്ടമാനഭംഗത്തിന് ഇരയായി ഞെട്ടിപ്പിച്ച വാര്‍ത്തയ്ക്കു പിന്നാലെയാണു ക്രിസ്മസ് എത്തുന്നത്. സ്ത്രീകള്‍ക്ക് സ്വതന്ത്ര്യമായി, സുരക്ഷിതമായി യാത്രചെയ്യാവുന്ന ഒരുരാജ്യമാണ് എന്റെ ക്രിസ്മസ് സ്വപ്നം.
തിരുവനന്തപുരം• ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നു തലശേരി ഇന്ദിരാഗാന്ധി സഹകരണ...

