ന്യൂഡല്‍ഹി• ഐസ്ക്രീം പാര്‍ലര്‍ അട്ടിമറിക്കേസിലെ അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് വി.എസ്.അച്യുതാനന്ദന് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്നു പരിഗണിക്കും. അന്വേഷണറിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കാനാവില്ലെന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് വി.എസ്. സുപ്രീംകോടതിയെ സമീപിച്ചത്. അന്വേഷണ റിപ്പോര്‍ട്ടിനായി മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാനായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം.
എഡിജിപി വിന്‍സണ്‍ എം.പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. കുഞ്ഞാലിക്കുട്ടിക്കെതിരെ തെളിവില്ലെന്നും ഐസ്ക്രീം പാര്‍ലര്‍കേസില്‍ തുടരന്വേഷണത്തിന്റെ ആവശ്യമില്ലെന്നുമായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ജസ്റ്റിസുമാരായ ജി.എസ്. സിങ്വിയും എസ്.ജെ.മുഖോപാധ്യായയുമടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ബോസ്റ്റണ്‍ (യുഎസ്)• ബോസ്റ്റണ്‍ ബോംബ് സ്ഫോടനം നടത്തിയ ചെചന്‍ സഹോദരന്മാരുമായി...

