തിരുവനന്തപുരം• സ്വാതന്ത്ര്യസമര സേനാനിയും കേരള വണികവൈശ്യ സംഘം സംസ്ഥാന പ്രസിഡന്റുമായ എ.സി. താണു (85) കരമന നെടുങ്കാട് ഭഗവതിയില്‍ അന്തരിച്ചു. സംസ്കാരം ഇന്ന് ഒരുമണിക്കു കേരള വണികവൈശ്യ സംഘം സംസ്ഥാന കമ്മിറ്റി ഒാഫിസിലെ പൊതുദര്‍ശനത്തിനു ശേഷം രണ്ടിനു തമലത്തെ സമുദായ ശ്മശാനത്തില്‍. ഒാള് ഇന്ത്യ കെമിസ്റ്റ് അസോസിയേഷന് വര്‍ക്കിങ് പ്രസിഡന്റ്, ഒാള് കേരള കെമിസ്റ്റ് ആന്‍ഡ് ഡ്രഗിസ്റ്റ് അസോസിയേഷന് പ്രസിഡന്റ്, കെവിവിഎസ് എന്‍ജിനീയറിങ് കോളജ് കമ്മിറ്റി ചെയര്മാന്, സംവരണ സമുദായ മുന്നണി രക്ഷാധികാരി, വാണിയര് റിലീഫ് ഫണ്ട് ചെയര്മാന് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ടിസി ഫാര്‍മ, താണു മെഡിക്കല്‍സ് എന്നിവയുടെ ഉടമയുമാണ്. ഇന്ദിരാഗാന്ധിസദ്ഭാവനാ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ഭഗവതിഅമ്മാള്. മക്കള്‍: അരുണാചലം, രാമചന്ദ്രന്, മരുമക്കള്‍: ഉഷ, ശെല്‍വി.
ആലപ്പുഴ • സമ്മേളനത്തിലേക്ക് വിഎസിനെ വിളിചെ്ചങ്കിലും വന്നിലെ്ലന്ന ചില...

