എലിപ്പനി ബാധിച്ച് ചികിത്സയി ലിരുന്ന ആള് മരണമടഞ്ഞതോടെ കോട്ടയം ജില്ല പകര്‍ച്ചവ്യാധി ഭീതിയില്‍. ഈരാറ്റുപേട്ട സ്വദേശിയാണു കഴിഞ്ഞ ദിവസം എലിപ്പനി ബാധിച്ച് മരണമടഞ്ഞത്. ഡെങ്കിപ്പനി ബാധിച്ച് 17 പേര് കൂടി വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടി. ആറു പേര് എലിപ്പനി സംശയിച്ചും ചികിത്സയിലുണ്ട്. ഈ സീസണില്‍ പനി ബാധിച്ച് ഏറ്റവും കൂടുതല്‍ പേര് ചികിത്സ തേടിയത് ഇന്നലെയാണ്. 905 പേരാണ് പനി ബാധിച്ച് വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇന്നലെ ചികിത്സ തേടിയത്.
35 പേര് വയറിളക്ക രോഗങ്ങള്‍ മൂലവും ചികിത്സ തേടി. മുണ്ടക്കയം, പാന്പാടി, മീനടം, മണിമല, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പൈക, തലനാട്, വാഴൂര്‍, അതിരന്പുഴ, കാളകെട്ടി, പനച്ചിക്കാട്, കാരൂര്‍, പെരുവ എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് ഡെങ്കിപ്പനി സംശയിച്ച് ചികിത്സയില്‍ കഴിയുന്നത്.
ഈരാറ്റുപേട്ടയിലും ഉഴവൂരിലും രണ്ടു പേരു വീതവും തൃക്കോതമംഗലം, ടിവി പുരം എന്നിവിടങ്ങളില്‍ ഓരോരുത്തരും എലിപ്പനി സംശയിച്ച് ചികിത്സയിലുണ്ട്. കിടങ്ങൂര്‍, കാണക്കാരി, ടിവി പുരം എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്ക് ചിക്കന്‍പോക്സും കണ്ടെത്തി. അതിരന്പുഴയില്‍ ഒരാള്‍ക്ക് ഹെപ്പറ്റൈറ്റിസ് എയും ബാധിച്ചു.
ഇരുചക്രവാഹന വിപണിയിലെ കമ്യൂട്ടര്‍ വിഭാഗത്തിലെ കടുത്ത മത്സരം മുന്‍നിര്‍ത്തി...

