പരീക്ഷാ തീയതി
• അഞ്ചാം സെമസ്റ്റര്‍ (2009നു മുന്‍പുള്ള അഡ്മിഷന്‍) ബിഎ കമ്യൂണിക്കേറ്റീവ് ഇംഗ്ളിഷ് (ട്രിപ്പിള്‍ മെയിന്‍) ഡിഗ്രി സപ്ളിമെന്‍ററി പരീക്ഷകള്‍ 31 മുതല്‍ നടത്തും.
• അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം (2011 അഡ്മിഷന്‍ റഗുലര്‍ / 2007_10 അഡ്മിഷന്‍ സപ്ളിമെന്‍ററി) ഡിഗ്രി പരീക്ഷകള്‍ ജൂണ്‍ ഏഴിന് ആരംഭിക്കും. അപേക്ഷകള്‍ പിഴയില്ലാതെ 23 വരെയും 50 രൂപ പിഴയോടെ 24 വരെയും സ്വീകരിക്കും.
• സ്കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ടിലെ പഞ്ചവത്സര ബിഎ എല്‍എല്‍ബി (ഓണേഴ്സ് പുതിയ സ്കീം) ഡിഗ്രി കോഴ്സിന്‍റെ രണ്ടഹ്നും ആറും സെമസ്റ്റര്‍ (പുതിയ സ്കീം) സപ്ളിമെന്‍ററി പരീക്ഷകള്‍ ജൂണ്‍ അഞ്ചിനും നാലാം സെമസ്്റ്റര്‍ സപ്ളിമെന്‍ററിയും എട്ടാം സെമസ്റ്റര്‍ ഇംപ്രൂവ്‌മെന്‍റ് / സപ്ളിമെന്‍ററി (പുതിയ സ്കീം) പരീക്ഷകളും ജൂണ്‍ ആറിനും ആരംഭിക്കും.
പരീക്ഷാഫലം
• അവസാനവര്‍ഷ മാസ്റ്റര്‍ ഓഫ് ഫിസിയോതെറപ്പി ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കു 30 വരെ അപേക്ഷിക്കാം. ഗാന്ധിനഗര്‍ യൂണിവേഴ്സിറ്റി കോളജ് ഓഫ് മെഡിക്കല്‍ എജ്യൂക്കേഷനിലെ ലിന്‍റു സ്റ്റാന്‍ലി (517/900), അര്‍ജുന്‍ ആര്‍. കൃഷ്ണന്‍ (505/900), എസ്. അപര്‍ണ (501/900) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടഹ്നും മൂന്നും റാങ്കുകള്‍ നേടി.
• ഒന്നും രണ്ടഹ്നും സെമസ്റ്റര്‍ ബിഎസ്സി (വൊക്കേഷനല്‍ മോഡല്‍ രണ്ടഹ്ന്) ഫിസിക്സ് / കെമിസ്ട്രി / മാത്തമാറ്റിക്സ് സപ്ളിമെന്‍ററി ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 29 വരെ അപേക്ഷിക്കാം.
• ഒന്നും രണ്ടഹ്നും സെമസ്റ്റര്‍ ബിഎ (വൊക്കേഷനല്‍ മോഡല്‍ രണ്ടഹ്ന്) ഇംഗ്ളിഷ് / ഹിന്ദി / മലയാളം സപ്ളിമെന്‍ററി ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 29 വരെ അപേക്ഷിക്കാം.
മുംബൈയിലെ ജ്വല്ലറികളില്കനത്ത വ്യാപാരം. ഒരു ടണ്‍ സ്വര്‍ണം വിറ്റഴിച്ചതായാണ്...

