തൃശ്ശൂര്‍: വെള്ളത്തിലും കരയിലും ഓടുന്ന ബൈക്കുമായി ഒരു കൂട്ടം വിദ്യാര്‍ഥികള്‍. ചെറുതുരുത്തി ജ്യോതി എന്‍ജീനിയറിങ് കോളേജിലെ വിദ്യാര്‍ഥികളായ എബി മാത്യു, എം. ദുര്‍ഗ്ഗാദാസ്, കെ. ജിയാസ്, എം. സന്ദീപ്, എ. ശ്രീറാം എന്നിവരാണ് ഈ ആംഫീബിയന്‍ വാഹനത്തിന്‍െറ സൃഷ്ടാക്കള്‍.
ഒരാള്‍ക്ക് യാത്ര ചെയ്യാവുന്ന വാഹനത്തില്‍ സാധാരണ 100 സിസി ബൈക്കിന്‍െറ എന്‍ജിനാണ് ഉപയോഗിച്ചിരിക്കുന്നത്. വെള്ളത്തില്‍ യാത്ര ചെയ്യുന്പോള്‍ മുന്‍ചക്രം തുഴയായി പ്രവര്‍ത്തിക്കും. വാട്ടര്വീല് മെക്കാനിസം ഉപയോഗിച്ചാണ് യാത്ര.
വെള്ളത്തിലോടുന്പോള് ബാലന്‍സ് ചെയ്യാന്‍ ഉപയോഗിക്കുന്ന എയര്ട്യൂബ് മുകളിലേക്ക് ഉയര്‍ത്തി ലോക്ക് ചെയ്താല്‍ വാഹനം കരയിലെ യാത്രയ്ക്ക് റെഡി.
കോളേജിലെ അധ്യാപകരായ ട്രിജോ തറയില്‍, സി. കെ കരുണാകരന് എന്നിവര്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്കി. ചേലക്കര ചേലക്കോട് ക്ഷേത്രക്കുളത്തില്‍ പരീക്ഷണ ഓട്ടം നടത്തി വിജയിച്ചതിന്‍െറ ആ
ാദത്തിലാണ് അവസാന വര്‍ഷ വിദ്യാര്‍ഥികളായ അഞ്ചുപേരും.

