കേട്ടിട്ടുണ്ടോ, മ്യൂസിക്കല്‍ ഇയര്‍ സിന്‍ഡ്രോം എന്ന്? അസുഖ മാണെങ്കിലും സംഗതി സംഗീതാത്മകം തന്നെ. കേള്‍വിയുമായി ബന്ധപ്പെട്ട ഭ്രമാത്മക അവസ്ഥയാണു മ്യൂസിക്കല്‍ ഇയര്‍ സിന്‍ഡ്രോം. ഒറ്റവാചകത്തില്‍ പറഞ്ഞാല്‍ എപ്പോഴും പാട്ടു കേള്‍ക്കുന്നതായുള്ള തോന്നല്‍.
ഇംഗ്ളണ്ടിലെ ലിവര്പൂളിലുള്ള എണ്‍പത്തിനാലുകാരി കാത്ത് ഗെയിംസ്റ്റര് ഇത്തരമൊരു അസുഖക്കാരിയാണ്. 2010 ലാണു കാത്തിന് അസുഖം തുടങ്ങിയത്. പാട്ടുകള്‍ കാതില്‍ മുഴങ്ങിക്കൊണ്ടേയിരിക്കുന്നു. ഒന്നു കഴിഞ്ഞാല്‍ അടുത്തത്, അതു കഴിഞ്ഞു വീണ്ടും... എപ്പോഴും പാട്ട്.
കാത്ത് കേള്‍ക്കുന്നതു പുരുഷശബ്ദത്തിലുള്ള പാട്ടുകളാണ്. ഉച്ചത്തിലുള്ള, നല്ല ശബ്ദമാണെന്നു കാത്ത് പറയുന്നു. സംസാരിക്കുന്നതിനും ചിന്തിക്കുന്നതിനുമെല്ലാമിടയില് പശ്ചാത്തലസംഗീതമായി ചെവിയില്‍ എപ്പോഴുമുണ്ടാകും ഈണങ്ങള്‍. ബ്രിട്ടണില്‍ ഇതു പക്ഷേ, അപൂര്വരോഗമല്ല. പതിനായിരത്തില്‍ ഒരാള്‍ ഇത്തരം അവസ്ഥയെ അഭിമുഖീകരിക്കുന്നു എന്നാണു കണക്ക്.
തലയോലപ്പറന്പ്• പിറവം റോഡ് റയില്‍വേ ഗേറ്റിലെ ഗേറ്റ്മാന് കോഴഞ്ചേരി നീര്‍വിളാകം...

