കയ്റോ• ഈജിപ്തില്‍ സംഘര്‍ഷം തുടരുന്നു. കഴിഞ്ഞ ദിവസം മൂന്നു പേര് കൊല്ലപ്പെട്ടത് ഉള്‍പ്പെടെ മരണസംഖ്യ 52 ആയി. കലാപത്തെത്തുടര്‍ന്ന് ഈജിപ്തിലെ മൂന്നു നഗരങ്ങളില്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെതിരെ നടന്ന പ്രതിഷേധത്തിനിടെയാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ വര്‍ഷം പ്രാദേശിക ഫുട്ബോള്‍ മല്‍സരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ 74 പേര് മരിച്ച കേസില്‍ 21 പേര്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു. ഇതേതുടര്‍ന്നാണ് സംഘര്‍ഷം വ്യാപിച്ചത്. സംഘര്‍ഷത്തെത്തുടര്‍ന്നു വിവിധ കക്ഷിനേതാക്കളെ പ്രസിഡന്റ് മുഹമ്മദ് മുര്‍സി ചര്‍ച്ചയ്ക്കു ക്ഷണിച്ചിട്ടുണ്ടെങ്കിലും ആവശ്യങ്ങള്‍ അംഗീകരിക്കാതെ ചര്‍ച്ചക്കില്ലെന്ന നിലപാടിലാണ് പ്രമുഖ പാര്‍ട്ടികള്‍.
തൃശൂര്‍ • എന്‍ജിഒ യൂണിയന് വനിതാ സബ്കമ്മിറ്റി കണ്‍വീനറായി വി.കെ. ഷീജയെ...

