ബഗ്ദാദ്• ഇറാഖില്‍ ഷിയാ തീര്‍ഥാടകര്‍ക്കു നേരെ വീണ്ടും കാര്‍ബോംബ് സ്ഫോടനം. ബഗ്ദാദിലെ ഖദീമിയ ജില്ലയില്‍ നടന്നരണ്ടു സ്ഫോടനങ്ങളില്‍ 26 തീര്‍ഥാടകര്‍ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേര്‍ക്കു പരുക്കേറ്റു. യുഎസ് സൈന്യം ഇറാഖ് വിട്ടതിനുശേഷം നടന്ന ഏറ്റവും രക്തരൂഷിതമായ കാര്‍ബോംബ് ആക്രമണങ്ങളില്‍ ബുധനാഴ്ച 70 ഷിയാ തീര്‍ഥാടകര്‍ കൊല്ലപ്പെട്ടിരുന്നു. ഷിയാകള്‍ക്കെതിരെ നടന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്തം അല്‍ ഖായിദ ഏറ്റെടുത്തിട്ടുണ്ട്. ഷിയാ ഇമാമായ മൂസ അല്‍ ഖദീമിന്റെ ചരമവാര്‍ഷികാചരണത്തിന്റെ ഭാഗമായാണു തീര്‍ഥാടക പ്രവാഹം.
ഇവരെ ലക്ഷ്യമിട്ടു സ്ഫോടനങ്ങള്‍ നടക്കുമെന്നു ഭയമുള്ളതിനാല്‍ ഖദീമിയ ജില്ലയില്‍ ശക്തമായ സുരക്ഷാ ഏര്‍പ്പാടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ തീര്‍ഥാടകരെ കൊണ്ടുപോകുന്ന ടാക്സിയുടെ ഡ്രൈവറെന്ന വ്യാജേന എത്തിയ ചാവേറാണ് ആദ്യ കാര്‍ബോംബ് സ്ഫോടനം നടത്തിയത്. ഇതില്‍ കുറഞ്ഞതു 14 പേര് മരിച്ചു, 30 പേര്‍ക്കു പരുക്കേറ്റു. തുടര്‍ന്നു നടന്ന രണ്ടാം സ്ഫോടനത്തില്‍ 12 പേര് കൊല്ലപ്പെട്ടു, 28 പേര്‍ക്കു പരുക്കേറ്റു.
തിരുവനന്തപുരം• സര്‍ക്കാര്‍ പോളിടെക്നിക്കുകളില്‍ കായിക താരങ്ങള്‍ക്കായുള്ള...

