ബാഗ്ദാദ്• ഇറാഖില്‍ വിവിധയിടങ്ങളിലായി നടന്ന കാര്‍ ബോംബ് സ്ഫോടനങ്ങളില്‍ 19 പേര് കൊല്ലപ്പെട്ടു. 116 പേര്‍ക്കോളം പരുക്കേറ്റു. കുര്‍ദ് വിഭാഗത്തെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നു സംശയിക്കുന്നു. കിര്‍കുക് നഗരത്തില്‍ കുര്‍ദിസ്ഥാന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെയും കുര്‍ദിഷ് സംഘടനകളുടെയും ഓഫിസുകള്‍ ഉള്‍ക്കൊള്ളുന്ന കോംപ്ളക്സില്‍ നടന്ന ആക്രമണത്തില്‍ 10 പേര് കൊല്ലപ്പെട്ടു. 90 പേര്‍ക്ക് പരുക്കേറ്റു.
കുര്‍ദിഷ് സുരക്ഷാ കെട്ടിടത്തിനു സമീപം നടന്ന ആക്രമണത്തില്‍ ഏഴ് പേര് കൊല്ലപ്പെട്ടു. സലാഹ് എഡ്ഡിന് നഗരത്തില്‍ കുര്‍ദിസ്ഥാന്‍ പാര്‍ട്ടിയുടെ പേട്രിയോട്ടിക് യൂണിയന്റെ കെട്ടിടത്തിനു പുറത്തു നടന്ന സ്ഫോടനത്തില്‍ രണ്ടു പേര് കൊല്ലപ്പെട്ടു. 26 പേര്‍ക്കു പരുക്കേറ്റു. 2011ല്‍ അമേരിക്കന്‍ സേന ഇറാഖ് വിട്ടതിനു ശേഷം ദിവസേന ഇത്തരം ആക്രമണം പതിവാണ്. ഇത് 2006-2007 കാലഘട്ടത്തിലേതു പോലെ ആഭ്യന്തരയുദ്ധത്തില്‍ ചെന്നെത്തുമോ എന്ന് ആശങ്കയുളവാക്കുന്നുണ്ട്.
തിരുവനന്തപുരം• എയ്്ഡഡ് കോളജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കാനുള്ള സര്‍ക്കാര്‍...

