മലപ്പുറം • സമ്മാനത്തുക ഇരട്ടിയാക്കി വര്‍ധിപ്പിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രഖ്യാപനം ഉയര്‍ത്തിയ ആരവങ്ങളോടെ സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിനു തുടക്കം. വര്‍ധിപ്പിച്ച സമ്മാനത്തുക ഈ കലോല്‍സവം മുതല്‍ തന്നെ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കലോല്‍സവ ചരിത്രത്തിലെ ഏറ്റവും വലിയ ജനപങ്കാളിത്തമെന്ന് മുഖ്യമന്ത്രിതന്നെ വിശേഷിപ്പിച്ചതായിരുന്നു ഉദ്ഘാടനദിവസത്തിന്റെ പ്രത്യേകത. സ്ത്രീകളും കുട്ടികളുമടക്കം പതിനായിരങ്ങള്‍ ഘോഷയാത്രയിലും ഉദ്ഘാടനസമ്മേളനത്തിലും പങ്കെടുത്തു. മണിക്കൂറുകള്‍ നീണ്ട ഘോഷയാത്രയ്ക്കു പിറകെ ഉദ്ഘാടനച്ചടങ്ങില്‍ ആധ്യക്ഷ്യം വഹിച്ച മന്ത്രി പി.കെ. അബ്ദുറബ്ബാണ് സമ്മാനത്തുക വര്‍ധിപ്പിക്കണമെന്ന ആവശ്യം മുഖ്യമന്ത്രിക്കു മുന്നില്‍ വച്ചത്.
കലോല്‍സവത്തില്‍ ഒന്നു മുതല്‍ മൂന്നു വരെ സ്ഥാനക്കാര്‍ക്ക് 1000, 800, 600 രൂപ വീതമാണ് സമ്മാനമായി നല്‍കിയിരുന്നത്. ഇത് 2000, 1600, 1200 രൂപയായി വര്‍ധിപ്പിച്ചു. കുട്ടികള്‍ക്കു നല്കുന്ന ഗ്രേസ് മാര്‍ക്കും വര്‍ധിപ്പിക്കണമെന്ന് അബ്ദുറബ്ബ് ആവശ്യപ്പെട്ടെങ്കിലും അതു ചര്‍ച്ചകള്‍ക്കു ശേഷം തീരുമാനിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്രമന്ത്രി ഇ. അഹമ്മദ്, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, എ.പി. അനില്‍കുമാര്‍ എന്നിവരും പ്രസംഗിച്ചു.
തൃശൂര്‍ • ‘ട്രെയിന്‍ വരുന്നതു കണ്ടു സുബ്ബലക്ഷ്മിയെ ഞാന്‍ പാളത്തിനരികില്‍ നിന്നു...

