ന്യൂഡല്‍ഹി• മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ അബു ജുന്‍ഡാലിന്റെ വെളിപ്പെടുത്തലുകള്‍ ഉള്‍പ്പെടെ ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഇന്ത്യ _ പാക്കിസ്ഥാന് വിദേശകാര്യ സെക്രട്ടറിമാരുടെ ചര്‍ച്ചയില്‍ വിശദമായി പരാമര്‍ശിക്കപ്പെട്ടു. ഇന്നും തുടരുന്ന ചര്‍ച്ചകള്‍ക്കുശേഷം പാക്ക് വിദേശകാര്യ സെക്രട്ടറി ജലീല്‍ അബ്ബാസ് ജിലാനി വിദേശകാര്യമന്ത്രി എസ്. എം. കൃഷ്ണയുമായി കൂടിക്കാഴ്ച നടത്തും.
സെക്രട്ടറിതല ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ വിദേശകാര്യ വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ തയാറായില്ല. സമാധാനവും സുരക്ഷയും പരസ്പരവിശ്വാസം വര്‍ധിപ്പിക്കാനുള്ള നടപടികളും കശ്മീര്‍ പ്രശ്നവും ചര്‍ച്ചചെയ്തതായി അദ്ദേഹം പറഞ്ഞു. ചര്‍ച്ചകള്‍ക്കൊടുവില്‍ ഇന്നു സംയുക്ത പ്രസ്താവനയുണ്ടാവും.
തൃശൂര്‍ • എന്‍ജിഒ യൂണിയന് വനിതാ സബ്കമ്മിറ്റി കണ്‍വീനറായി വി.കെ. ഷീജയെ...

