ചെന്നൈ • ക്രിക്കറ്റിലെ ദൈവം കളിക്കാതിരിക്കുന്ന മല്‍സരത്തെ മഴദൈവങ്ങള്‍ ചതിക്കുമോ? മഴ നിഴലില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് പരന്പരയിലെ ആദ്യ മല്‍സരം ചെപ്പോക്ക് എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ ഇന്നു നടക്കും.
മഴ പെയ്തേക്കുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ കാര്മേഘക്കൂട്ടിലാണ് ആദ്യ ഏകദിനം നടക്കുന്നത്. മഴ മൂലം ഇന്നലെ ഇരു ടീമുകളും പരിശീലനത്തിനിറങ്ങിയില്ല. ഇന്നലെ രാത്രിയും ചെറിയ തോതില്‍ മഴ പെയ്തിരുന്നു. സച്ചിന് തെന്‍ഡുല്‍ക്കര്‍ ഏകദിന ക്രിക്കറ്റില്‍ നിന്നു വിരമിച്ച ശേഷം ഇന്ത്യ ആദ്യമായി കളിക്കാനിറങ്ങുന്ന ഏകദിനമെന്ന പ്രത്യേകതയും ഇന്നത്തെ മല്‍സരത്തിനുണ്ട്.
ഏകദിനത്തില്‍ പുതിയ നിയമങ്ങള്‍ നിലവില്‍ വന്ന ശേഷം ആദ്യമായാണ് രണ്ടു ടീമുകളും കളിക്കളത്തിലിറങ്ങുന്നത്. രണ്ടു വശത്തു നിന്നും വെവേ്വറെ പുതിയ പന്തുകളാവും ബോളര്‍മാര്‍ ഉപയോഗിക്കുന്നത്. ഒരോവറില്‍ രണ്ടു ബൗണ്‍സറുകള്‍ അനുവദിക്കും. ബാറ്റിങ് പവര്പേ്ള ഉണ്ടാവില്ല. ബോളിങ് പവര്പേ്ള 40-ാം ഒാവറിനു മുന്‍പ് തീര്‍ക്കണം. 30 വാര വൃത്തത്തിനു പുറത്ത് മല്‍സരത്തിന്റെ ഒരു ഘട്ടത്തിലും നാലു ഫീല്‍ഡര്‍മാരില്‍ കൂടുതല്‍ അനവദിക്കുകയുമില്ല.
• യുവരാജനില് പ്രതീക്ഷ
സ്റ്റാര്‍ ബാറ്റ്സ്മാന് യുവരാജ് സിങ്ങിന്റെ തിരിച്ചുവരവിലാണ് ഇന്ത്യയുടെ പ്രതീക്ഷ. 2011 ഏപ്രിലില്‍ ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍ ശ്രീലങ്കയ്ക്കെതിരെയായിരുന്നു യുവരാജിന്റെ അവസാന ഏകദിന മല്‍സരം. പിന്നീട് അര്‍ബുദത്തോടു പടവെട്ടി നേടിയ പോരാട്ട വീര്യവുമായാണു യുവി രണ്ടാം വരവിലെ ആദ്യ ഏകദിന മല്‍സരത്തിനൊരുങ്ങുന്നത്.
വിരേന്ദര്‍ സേവാഗ്, ഗൗതം ഗംഭീര്‍, വിരാട് കോഹ്ലി, സുരേഷ് റെയ്ന, ക്യാപ്റ്റന്‍ ധാേണി, അജിങ്ക്യ രഹാനെ എന്നിവര്‍ കൂടി ചേരുന്നതോടെ ഇന്ത്യന്‍ ബാറ്റിങ് കടലാസില്‍ പുലികളാണ്. അജിങ്ക്യാ രഹാനെയെ സച്ചിന്റെ സ്ഥാനത്തിക്കാനുള്ള സാധ്യതയുമുണ്ട്. ക്യാപ്റ്റന്‍ മിസബാഹ് ഉല്‍ഹഖിന്റെ നേതൃത്വത്തിലിറങ്ങുന്ന പാക് ബാറ്റിങ് നിരയും മോശക്കാരല്ല.
• അവിശ്വസനീയ പിച്ച്
ഒരേ സമയം മികച്ച ടേണും അപ്രതീക്ഷിത ബൗണ്‍സും ലഭിക്കുന്ന പിച്ചാണു ചെപ്പോക്കിലേത്. പലപ്പോഴും സന്ദര്‍ശക ടീമിനെ അദ്ഭുതപ്പെടുത്താറുമുണ്ട്. ഓഫ് സ്പിന്നര്‍ സയീദ് അജ്മലായിരിക്കും പാക്ക് സ്പിന്നിനു നേതൃത്വം നല്‍കുക.
ജിദ്ദ • സൗദിയില്‍ ഒരാള്‍ക്കു കൂടി കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചു....

