ജനീവ • അന്‍പതു വര്‍ഷം നീണ്ട മനുഷ്യതപസ്സിനു മുന്നില്‍ ഒടുവില്‍ ദൈവകണം (‘ഹിഗ്സ് ബോസോണ്‍ കണിക) പ്രത്യക്ഷപ്പെട്ടു. ഭൗതികശാസ്ത്രലോകം ഏറെക്കാലമായി തിരഞ്ഞുകൊണ്ടിരുന്ന ദൈവകണത്തിനു സമാനമായ അടിസ്ഥാന കണം കണ്ടെത്തിയെന്നു യൂറോപ്യന്‍ ഒാര്ഗനൈസേഷന് ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച് (സേണ്‍) പ്രഖ്യാപിച്ചു. ഇതു ദ്രവ്യത്തിനു പിണ്ഡം (മാസ്) നല്കുന്ന ‘ഹിഗ്സ് ബോസോണ്‍ കണികയാവാം. ശാസ്ത്രത്തിന്റെ നാള്‍വഴിയിലെ നാഴികക്കല്ലാണിത്; പ്രപഞ്ചോല്പത്തി, നിര്‍മിതി എന്നിവ വിശദീകരിക്കാനുള്ള ശാസ്ത്രജ്ഞരുടെ ശ്രമത്തിലെ നിര്‍ണായക വഴിത്തിരിവും.
സ്വിറ്റ്സര്‍ലന്‍ഡ് _ ഫ്രാന്‍സ് അതിര്‍ത്തിയില്‍ ഭൂമിക്കടിയില്‍ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ (എല്‍എച്ച്സി) എന്ന പരീക്ഷണശാലയില്‍ നടത്തിയ പരീക്ഷണങ്ങളിലാണു ദൈവകണത്തെക്കുറിച്ചുള്ള ആദ്യസൂചനകള്‍ ലഭിച്ചത്. പ്രപഞ്ചോല്പത്തിക്കു കാരണമായ മഹാവിസ്ഫോടനം നടന്നതിനു തൊട്ടടുത്തുള്ള നിമിഷങ്ങളെ പുനര്‍സൃഷ്ടിക്കുകയും അതിലൂടെ ഹിഗ്സ് ബോസോണ്‍ കണ്ടെത്തുകയുമായിരുന്നു ലക്ഷ്യം. ഇതിനായി, ഭൂമിക്കടിയില്‍ നൂറു മീറ്റര്‍ താഴ്ചയില്‍ 27 കിലോമീറ്റര്‍ ചുറ്റളവിലുള്ള വൃത്താകൃത തുരങ്കത്തിലൂടെ പ്രോട്ടോണ്‍ ധാരകളെ പ്രകാശവേഗത്തില്‍ കൂട്ടിയിടിപ്പിച്ചു. സൂര്യന്റെ അകക്കാന്പിനെക്കാള് ഉയര്‍ന്ന ചൂടില്‍ നടക്കുന്ന കൂട്ടിയിടിയിലൂടെ അടിസ്ഥാന കണികകളെ വേര്‍പെടുത്തി ദൈവകണത്തെ കണ്ടെത്താനായിരുന്നു ശ്രമം. 2008 സെപ്റ്റംബര്‍ 10ന് ആരംഭിച്ച ഇൗ മഹാപരീക്ഷണത്തില് ഒരു പരിധിയോളം വിജയിച്ചു; ഹിഗ്സ് ബോസോണിന്റെ സാന്നിധ്യം 99.999% ആണെന്ന് ഉറപ്പിക്കുകയും ചെയ്തു. ദൈവകണത്തെ പൂര്‍ണമായി കണ്ടെത്താനുള്ള പരിശ്രമങ്ങളിലാവും ഇനി ശാസ്ത്രലോകം.
പ്രപഞ്ചത്തിന്റെ മനന മാതൃകയ്ക്ക് (സ്റ്റാന്‍ഡേര്‍ഡ് മോഡല്‍) ഇതുവരെ നല്കിയ വിശദീകരണത്തില്‍, ഗുരുത്വാകര്‍ഷണ ബലവുമായി മറ്റു ബലങ്ങള്ക്കുള്ള ബന്ധം വിശദീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇൗ അപൂര്‍ണത പരിഹരിക്കാന്‍ ഹിഗ്സ് ബോസോണ്‍ കണ്ടെത്തേണ്ടത് അത്യാവശ്യമായിരുന്നു.
ഹിഗ്സ് ബോസോണ്‍ കണം നിലനില്ക്കുന്നു എന്നതിനെക്കുറിച്ചു ചിന്താപരമായ സാധ്യത പീറ്റര്‍ ഹിഗ്സ് എന്ന ശാസ്ത്രജ്ഞന് വെളിപ്പെടുത്തിയത് 1964 ഒക്ടോബറിലാണ്. 1924ല്‍ സത്യേന്ദ്രനാഥ് ബോസ് എന്ന ഇന്ത്യന്‍ ശാസ്ത്രജ്ഞന് രൂപംനല്കിയ ബോസോണ്‍ കണികാ സിദ്ധാന്തമാണ് ഇതിന് അടിസ്ഥാനമായത്.
ന്യൂഡല്‍ഹി• ഐപിഎല്‍ ക്രിക്കറ്റ് മാതൃകയില്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ്...

