തിരുവനന്തപുരം • ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്മാന് സ്ഥാനം രാജിവച്ചുകൊണ്ടുള്ള കത്തില്‍ ഒപ്പിട്ടിരിക്കുന്നതു താന്‍ തന്നെയാണെന്നു പ്രണബ് കുമാര്‍ മുഖര്‍ജി. ഒപ്പ് വ്യാജമലെ്ലന്നും ഇതുസംബന്ധിച്ചു റിട്ടേണിങ് ഒാഫിസര്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. ‘‘എന്റെ ഒപ്പ് ഞാന്‍ തന്നെ ഇട്ടാല്‍ അതെങ്ങനെ വ്യാജമാകും_ പ്രണബ് ചോദിച്ചു. രാജിക്കത്തിലെ ഒപ്പ് വ്യാജമാണെന്ന ബിജെപിയുടെ ആരോപണത്തോടു പ്രതികരിക്കുകയായിരുന്നു യുപിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായ പ്രണബ് മുഖര്‍ജി.
രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ആര്‍ക്കു വോട്ട് ചെയ്യണമെന്ന് ഇനിയും തീരുമാനിച്ചിട്ടില്ലാത്ത തൃണമൂല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ പാര്‍ട്ടികള്‍ ഉചിതമായ സമയത്തു തനിക്ക് അനുകൂലമായ നിലപാടു സ്വീകരിക്കുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. തന്നെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി യുപിഎ പ്രഖ്യാപിച്ചതോടെ ഒട്ടേറെ കക്ഷികള്‍ പിന്തുണയുമായി എത്തി. യുപിഎയെ പുറത്തുനിന്നു പിന്തുണയ്ക്കുന്നവരും വോട്ട് ചെയ്യും. സിപിഎം, ഫോര്‍വേഡ് ബേ്ളാക്ക്, ജെഡിയു, ജെഡിഎസ് കക്ഷികളുടെയും പിന്തുണയുണ്ട്.
ഇതിനകം അഞ്ചു സംസ്ഥാനങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കി. തമിഴ്നാട്, കര്‍ണാടക, ആന്ധ്ര, യുപി എന്നിവിടങ്ങളിലും പോയിരുന്നു. 15നു പ്രചാരണം തീര്‍ക്കും. ഏതെങ്കിലും നയങ്ങളെ അടിസ്ഥാനമാക്കിയല്ല രാഷ്ട്രപതി തിരഞ്ഞെടുപ്പ്. പൊതു തിരഞ്ഞെടുപ്പു സമയത്താണു രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തുണയുടെ കാര്യത്തില്‍ നയങ്ങള്‍ക്കനുസരിച്ചു തീരുമാനമെടുക്കുന്നതെന്നും പ്രണബ് പറഞ്ഞു.
യുപിഎയെ പിന്തുണയ്ക്കാത്ത സിപിഎം രാഷ്ട്രപതി സ്ഥാനത്തേക്കു പിന്തുണ നല്‍കുന്നതിനെക്കുറിച്ചായിരുന്നു ഈ പ്രതികരണം. യുഡിഎഫ്, എല്‍ഡിഎഫ് ക്യാംപുകളില്‍ വോട്ട് അഭ്യര്‍ഥിച്ച ശേഷം മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നിലെത്തിയ പ്രണബിനൊപ്പം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കേന്ദ്ര മന്ത്രിമാരായ വയലാര്‍ രവി, വി. നാരായണസ്വാമി, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മധുസൂദന്‍ മിസ്ത്രി എന്നിവര്‍ ഉണ്ടായിരുന്നു.
കൊച്ചി • സ്മാര്‍ട് സിറ്റിയിലെ ആദ്യ ഐടി സമുച്ചയ നിര്‍മാണത്തിനുള്ള ടെന്‍ഡര്‍...

