മനുഷ്യരുടെ ആയുസ് കൂടി; പക്ഷേ ആരോഗ്യം കുറഞ്ഞു. ആയിരത്തി തൊള്ളായിരത്തി എഴുപതുകളെ അപേക്ഷിച്ച് മനുഷ്യരുടെ ആയുസ് ഒരു പതിറ്റാണ്ടിലേറെ കൂടിയെങ്കിലും അധികമായി ലഭിക്കുന്ന ഇൗ ജീവിതവര്ഷങ്ങള് അനാരോഗ്യ ത്തിന്റെ ദുരിതക്കയത്തിലാണെന്ന് പാരിസ് ആസ്ഥാനമായ ലാന്‍സെറ്റ് മെഡിക്കല്‍ ജേണല്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. കാന്‍സര്‍ പോലുളള മാരക രോഗങ്ങളാണ് വാര്‍ധക്യത്തില്‍ പലര്‍ക്കും കൂട്ട്.
1970ല്‍ നിന്ന് 2010ല്‍ എത്തിയപ്പോള്‍ ജീവിതദൈര്‍ഘ്യം പുരുഷന്മാരുടേത് 11.1 വര്‍ഷവും സ്ത്രീകളുടേത് 12.1 വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ മിക്കവരുടെയും ദീര്‍ഘ വാര്‍ധക്യം രോഗങ്ങളും അവയുണ്ടാക്കുന്ന ദുരിതങ്ങളും സങ്കടക്കടലിലാക്കുന്നു. മിക്കവരുടെയും മരണത്തിനു കാരണമാകുന്നതും ഇൗ രോഗങ്ങളാണ്. രോഗങ്ങളില്‍ കാന്‍സറാണ് മരണകാരണങ്ങളില്‍ ഒന്നാമത്. ‘2കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളില്‍ ആയുര്‍ദൈര്‍ഘ്യത്തില്‍ നാം അഞ്ചു വര്‍ഷം കൂട്ടിചേ്ചര്ത്തെങ്കിലും ഇതില്‍ ആരോഗ്യകരമായ ജീവിത്തിനു ലഭിക്കുന്നത് നാലു വര്‍ഷമാണ്, പഠനത്തില്‍ പങ്കാളിയായിരുന്ന ഹാര്‍വഡ് സ്കൂള്‍ ഒാഫ് പബ്ളിക് ഹെല്‍ത്തിലെ ജോഷ് സോളമന് പറയുന്നു. അതായത് നല്ല ആരോഗ്യമുള്ള നാലു വര്‍ഷവും ദുരിതങ്ങളുടെ ഒരു വര്‍ഷവും. ഇത് ഒാരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും.
നമ്മുടെ ആരോഗ്യനയത്തില്‍ മാറ്റം ആവശ്യമാണെന്ന് പഠനം പറയുന്നുണ്ട്. ആളുകളെ കൂടുതല്‍ കാലം ജീവിക്കാന്‍ സഹായിക്കുകയല്ല, കൂടുതല്‍ കാലം ആരോഗ്യ ത്തോടെ ജീവിക്കാന്‍ സഹായിക്കുംവിധമാകണം ആരോഗ്യനയം. ‘‘ആരോഗ്യം എന്നത് മരണം ഒഴിവാക്കലല്ല, ക്യൂന്സ്ലാന്ഡ് സര്‍വകലാശാലയിലെ സ്കൂള്‍ ഒാഫ് പോപ്പുലേഷന്‍ ഹെല്‍ത്തിലെ അലന് ലോപ്പസും തിയോ വോസും പറഞ്ഞു.അന്‍പത് രാജ്യങ്ങളിലെ 500 പേര് 187 രാജ്യങ്ങളിലെ ഗവേഷണ റിപ്പോര്‍ട്ടുകള്‍, ജഡപരി ശോധനാ വിവരങ്ങള്‍, ആശുപത്രിരേഖകള്‍ എന്നിവ പരിശോധിച്ച് 291 തരം രോഗങ്ങളെ കുറിച്ചു നടത്തിയ പഠനം ക്രോഡീകരിക്കുന്ന പഠനം ആരോഗ്യമേഖല യില്‍ കാര്യമായ ചലനങ്ങളുണ്ടാക്കുന്നതാണ്.
സഹാറയ്ക്കു സമീപമുള്ള ആഫ്രിക്കന്‍ രാജ്യങ്ങളിലൊഴികെ മിക്കയിടത്തും രോഗ പീഢകള്‍ വര്‍ധിച്ചുവരികയാണ്. നേരത്തെ കൂടുതല്‍ പേര് മരിക്കാനിടയാക്കിയിരുന്ന പോഷകാഹാരക്കുറവ്, സാംക്രമിക രോഗങ്ങള്‍, ജനനസംബന്ധമായ പോരായ്മകള്‍ എന്നിവയില്‍ നിന്ന് ഇപ്പോള്‍ കാന്‍സര്‍, ഹദ്രോഗം, പ്രമേഹം എന്നിവ മനുഷ്യന്റെ ദുരിതവ്യാഥികളായി മാറിയിരിക്കുന്നു. ദീര്‍ഘകാല ദുരിതത്തിനുശേഷം മരണം സമ്മാനിക്കുന്ന ഇൗ രോഗങ്ങള്‍ വര്‍ധിച്ചുവരുന്നു. അംഗവൈകല്യം സംഭവിക്കുന്നവരുടെ എണ്ണത്തിലും വന്‍വര്‍ധനയുണ്ട്. അപകടങ്ങള്‍ പെരുകുന്നു. ഇവയുണ്ടാക്കുന്ന സാമൂഹിക ബാധ്യത താങ്ങാനാവുന്നതിലധികമായി വര്‍ധിച്ചുവരുന്നു.
2010ല്‍ സംഭവിച്ച മരണങ്ങളില്‍ മൂന്നില്‍ രണ്ടിനും കാരണമായത് കാന്‍സര്‍, ഹൃദ്രോഗം, പ്രമേഹം എന്നിവയായിരുന്നു. 1990ല്‍ ഇത് പകുതി മരണങ്ങള്‍ക്കാണ് കാരണമായത്. കാന്‍സര്‍ മൂലം 1990ലേതിനേക്കാള്‍ 38% പേര് 2010ല്‍ മരിച്ചു _ 58 ലക്ഷത്തില്‍ നിന്ന് 80 ലക്ഷമായി. പോഷകാഹാരക്കുറവ്, സാംക്രമികരോഗങ്ങള്‍ എന്നിവ മൂലമുള്ള മരണം കുറഞ്ഞു. 1990ല്‍ 159 ലക്ഷമായിരുന്നത് 2010ല്‍ 132 ലക്ഷമായി കുറഞ്ഞു. ജീവിതശൈലിയില്‍ വന്ന മാറ്റമാണ് ഇതു സൂചിപ്പിക്കുന്നതെന്ന് പഠനത്തിനു നേതൃത്വം നല്കിയവാഷിങ്ടണ് സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്സ് ആന്‍ഡ് ഇവാലുവേഷനിലെ ക്രിസ്റ്റഫര്‍ മുറെ പറഞ്ഞു.
ജയ്പൂര്‍• വാട്സന്റെ വെടിക്കെട്ടില്‍ ചെന്നൈയെ അഞ്ചുവിക്കറ്റിനു തകര്‍ത്ത്...

