രക്തപരിശോധനയിലൂടെ ആയു സ്സ് അറിയാനാകുമെന്നു ഗവേഷകര്‍. ക്രോമസോമുകളിലെ ടീലോമെറുകളുടെ നീളം നോക്കി ഒരാള്‍ക്കു പ്രായമാകുന്നത് എത്ര വേഗത്തിലാണെന്നു നിര്ണയിക്കാമെന്നാണു കണ്ടെത്തല്‍.
ഇനി എത്രവര്‍ഷം കൂടി ജീവിച്ചിരിക്കുമെന്നു വയസ്സാകുന്നതിന്റെ വേഗത്തില്നിന്നു കണക്കുകൂട്ടിയെടുക്കാനും സാധിക്കും (മറ്റ് അത്യാഹിതങ്ങള്‍ ഉണ്ടായില്ലെങ്കില്‍). ഓരോ കോശവിഭജനം കഴിയുന്പോളും ടീലോമെറുകളുടെ നീളം കുറഞ്ഞുവരും. രക്തത്തില്‍ കുള്ളന്‍ ടീലോമെറുകളുടെ അളവ് കൂടുതലാണെങ്കില്‍ അതു കുറഞ്ഞ ആയുസ്സിനെയാണു സൂചിപ്പിക്കുന്നത്.
ബ്രിട്ടനിലെ നൂറോളം ആളുകള്‍ ഇതിനകം പരിശോധന നടത്തി തങ്ങളുടെ ആയുസ്സു കണ്ടെത്തിയിട്ടുണ്ട്. 650 പൗണ്ട് (ഏകദേശം 58,000 രൂപ) ആണു പരിശോധനയ്ക്ക് ഇപ്പോള്‍ ചെലവ്. എന്നാല്‍ 2017 ആകുന്പോള്‍ ഇതു പത്തിലൊന്നായി കുറയ്ക്കാനാകുമെന്നാണു കരുതുന്നത്.
ലോകവ്യാപകമായി ജനലക്ഷങ്ങള്‍ തങ്ങളുടെ ആയുസ്സിന്റെ ബലം ഇതുവഴി അറിയുമെന്നാണു പരിശോധന അവതരിപ്പിച്ച കന്പനിയുടെ പ്രതീക്ഷ. ഇന്‍ഷുറന്‍സ് കന്പനികളും ഇനി ഇൗ ടെസ്റ്റിനായി നിര്‍ബന്ധം പിടിചേ്ചക്കാം.
കൊച്ചി• രത്നവ്യപാരി ഹരിഹരവര്‍മയുടെ വധവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍...

