ന്യൂഡല്‍ഹി/ഹൈദരാബാദ് • അന്തരിച്ച മുന്‍ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡി ഇന്നും ആന്ധ്രാ ജനതയുടെ ആരാധനാപാത്രമെന്ന് തെളിയിച്ച് ആന്ധ്രയില്‍ മകന് ജഗന്മോഹന്റെ തകര്‍പ്പന്‍ പ്രകടനം.
സംസ്ഥാനത്തെ 18 നിയമസഭാ സീറ്റുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ പതിനഞ്ചിലും ഉജ്വല വിജയം നേടിയ ജഗന്റെ വൈഎസ്ആര്‍ കോണ്‍ഗ്രസ് ഭരണകക്ഷിയായ കോണ്‍ഗ്രസിനെയും മുഖ്യപ്രതിപക്ഷമായ തെലുങ്കുദേശത്തെയും നിഷ്പ്രഭമാക്കി.
ഉപതിരഞ്ഞെടുപ്പു നടന്ന നെല്ലൂര്‍ ലോക്സഭാ സീറ്റ് 2.91 ലക്ഷത്തിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിന് ജഗന്റെ പാര്‍ട്ടി സ്വന്തമാക്കുകയും ചെയ്തു. കോണ്‍ഗ്രസ് രണ്ടു സീറ്റിലും തെലങ്കാന രാഷ്ട്രസമിതി ഒരിടത്തും വിജയിച്ചപ്പോള്‍ തെലുങ്കുദേശത്തിന് സന്പൂര്‍ണ പരാജയമായിരുന്നു.
ഇതോടൊപ്പം മറ്റ് ഏഴു സംസ്ഥാനങ്ങളിലായി എട്ടു നിയമസഭാ സീറ്റുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ മൂന്നിടത്ത് തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചു.
ബംഗാളിനു പുറമേ യുപിയിലെ മഥുരയിലെ മത് സീറ്റില്‍ വിജയിച്ച തൃണമൂല്‍ ഹിന്ദി ഹൃദയഭൂവിലേക്കും കടന്നു.
ബിജെപി, സിപിഎം, എന്‍സിപി, അണ്ണാ ഡിഎംകെ, ഒാള് ജാര്‍ഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയന് കക്ഷികള്‍ ഒാരോ സീറ്റ് നേടി.
തമിഴ്നാട്ടിലെ പുതുക്കോട്ടയില്‍ അണ്ണാ ഡിഎംകെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഡിഎംകെ ബഹിഷ്കരിച്ച മല്‍സരത്തില്‍ വിജയകാന്തിന്റെ ഡിഎംഡികെ സ്ഥാനാര്‍ഥിയെ 71,498 വോട്ടിനാണ് അണ്ണാ ഡിഎംകെയുടെ കാര്‍ത്തിക് തോണ്ടമാന്‍ തോല്‍പ്പിച്ചത്.
2009ല്‍ തോണ്ടാമുത്തൂരില് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം.എന്‍.കന്തസ്വാമി നേടിയ 71,487 വോട്ട് ഭൂരിപക്ഷത്തിന്റെ റെക്കോര്‍ഡാണ് 11 വോട്ടുകളുടെ വ്യത്യാസത്തിന് ഇക്കുറി തകര്‍ത്തത്.
ബംഗാളിലെ ബങ്കുര, ദാസ്പൂര്‍ സീറ്റുകള്‍ സിപിഎമ്മിനെ തോല്‍പ്പിച്ച് തൃണമൂല്‍ നിലനിര്‍ത്തി. മധ്യപ്രദേശിലെ മഹേശ്വര് കോണ്‍ഗ്രസില്‍ നിന്ന് ബിജെപി പിടിചെ്ചടുത്തു.
ജാര്‍ഖണ്ഡില്‍ ഭരണസഖ്യത്തിലെ എജെഎസ്യുവും ബിജെപിയും പരസ്പരം പൊരുതിയ ഹാട്ടിയയില്‍ ബിജെപി മൂന്നാം സ്ഥാനത്തായി.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച കേന്ദ്രമന്ത്രി സുബോധ്കാന്തിന്റെ സഹോദരന് ഇവിടെ നാലാം സ്ഥാനത്താണ്.
മഹാരാഷ്ട്രയിലെ ഖേജില് എന്‍സിപി സ്ഥാനാര്‍ഥി പൃഥിരാജ് സാത്തേ 8000 വോട്ടിനു ബിജെപിയുടെ സംഗീത തോംബരെ തോല്‍പ്പിച്ചു. ത്രിപുരയിലെ നല്ച്ചാര് 4777 വോട്ടിന്റെ ഭൂരിപക്ഷത്തിന് സിപിഎം നിലനിര്‍ത്തി.
ആന്ധ്രയില്‍ തകര്‍പ്പന്‍ വിജയം നേടിയ ജഗന്, അഴിമതി കേസില്‍ ജയിലിലായതിനെ തുടര്‍ന്ന് അമ്മയും സഹോദരിയുമായിരുന്നു പാര്‍ട്ടിയുടെ മുഖ്യ പ്രചാരകര്‍. ജഗനു പിന്തുണ പ്രഖ്യാപിച്ച അംഗങ്ങളെ അയോഗ്യരാക്കിയതിനെ തുടര്‍ന്നാണ് 17 ഇടങ്ങളില്‍ ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്.
ചിരഞ്ജീവി രാജ്യസഭാംഗമായതിനെ തുടര്‍ന്ന് രാജിവച്ച തിരുപ്പതിയിലും ജഗന്റെ പാര്‍ട്ടി വെന്നിക്കൊടി നാട്ടിയത് കോണ്‍ഗ്രസിനു ക്ഷീണമായി. പാര്‍ക്കലില്‍ നേരിയ ഭൂരിപക്ഷത്തിനാണ് ടിആര്‍എസ് വിജയിച്ചത്.
രാമചന്ദ്രപുരം, നരസപുരം സീറ്റുകളില്‍ വിജയിച്ച കോണ്‍ഗ്രസ് മറ്റ് 16 സീറ്റിലും ദയനീയ പരാജയം ഏറ്റുവാങ്ങി. പത്തിടത്ത് മൂന്നാം സ്ഥാനത്തായി. നാലിടത്ത് ജാമ്യസംഖ്യ നഷ്ടപ്പെട്ടു.
ഇതോടെ നിയമസഭയില്‍ കോണ്‍ഗ്രസിന്റെ ഭൂരിപക്ഷം ഏഴായി കുറഞ്ഞു. 294 അംഗസഭയില്‍ 155 അംഗങ്ങളുടെ പിന്തുണയാണ് കിരണ്‍ റെഡ്ഡി മന്ത്രിസഭയ്ക്കുള്ളത്.
വാഷിങ്ടണ്‍ • മനുഷ്യാവകാശ ലംഘന കുറ്റം ആരോപിച്ച് പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ്...

