അവാര്‍ഡ് ദാനവേദികളില് എെറ്റംനന്പരുകള് അവതരിപ്പിക്കുന്ന തിനെതിരെ ശബ്ദസംയോജകനും ഒാസ്കര്‍ ജേതാവുമായ റസൂല്‍പൂക്കുട്ടി രംഗത്ത്.
പുരസ്കാരങ്ങള്‍ സമ്മാനിക്കുന്ന വേദിയില്‍ എെറ്റംനൃത്തരംഗങ്ങള് അരങ്ങേറുന്നത് മോശം പ്രവണതയാണെന്നാണ് റസൂലിന്റെ കമന്റ്. ഒാസ്കര്‍ പോലെ ലോകപ്രശസ്തമായ അവാര്‍ഡ് വേദികളില്‍ ഇത്തരം പ്രഹസനങ്ങള്‍ കാണാന്‍ കഴിയില്ല എന്നും റസൂല്‍ പൂക്കുട്ടി അഭിപ്രായപ്പെടുന്നു.
നിരവധി പ്രമുഖര്‍ റസൂല്‍പൂക്കുട്ടിയുടെ അഭിപ്രായത്തെ പിന്തുണച്ച് രംഗത്തെത്തിയെങ്കിലും അവാര്‍ഡ് വേദികളില്‍ സ്ഥിരം എെറ്റം സോങ്ങിന് ചുവട് വെയ്ക്കാനെത്തുന്ന യാനഗുപ്തയെപ്പോലെയുള്ള താരങ്ങള്‍ ഇതിനെ എതിര്‍ത്തു. എല്ലാം ബിസിനസ്സാണ്, അതിന്റെ ഭാഗമെന്ന നിലയ്ക്ക് ഇത്തരം പരിപാടികളില്‍ തെറ്റിലെ്ലന്ന് യാനയുടെ പക്ഷം.
ഗായകനും അഭിനേതാവുമായ ആയുഷ്മാന്‍ ഖുറാനയ്ക്കും റസൂല്‍ പൂക്കുട്ടിയുടെ അഭിപ്രായത്തോട് എതിര്‍പ്പാണ്. വിദേശസിനിമകളില്‍ പാട്ടും ഡാന്‍സും പ്രത്യേകമായി ഉണ്ടാകില്ല, ഇന്ത്യന്‍ സിനിമ അങ്ങനെയല്ല. ഗാനരംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്. അങ്ങനെ നോക്കുന്പോള്‍ സ്റ്റേജില്‍ ഇവ അവതരിപ്പിക്കുന്നതില്‍ യാതൊരു തെറ്റുമിലെ്ലന്ന് ആയുഷ്മാന്‍ പറയുന്നു.
വാഷിങ്ടണ്‍ • കാല്‍മുട്ടിലെ കൊഴുപ്പു കോശങ്ങള്‍ പുറ പ്പെടുവിക്കുന്ന പ്രോട്ടീന്‍...

