1932 ലെ ലൊസാഞ്ചലസ് ഒളിംപിക്സില്‍ കാനഡയുടെ ഹില്‍ഡ സ്ട്രൈക്കിനെ പരാജയപ്പെടുത്തിയാണ് അമേരിക്കയുടെ സ്റ്റെല്ലാ വാല്‍ഷ് വേഗംകൂടിയ ഒാട്ടക്കാരിയായത്. ലോക റെക്കോര്‍ഡും (11.9 സെ.) സ്റ്റെല്ല സ്വന്തമാക്കി. നാലു വ്യാഴവട്ടം കഴിഞ്ഞു; 1980ല്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ഉണ്ടായ വെടിവയ്പ്പില്‍ സ്റ്റെല്ല കൊല്ലപ്പെട്ടു. തുടര്‍ന്നുനടന്ന വൈദ്യപരിശോധന കായികലോകത്തെ നടുക്കി: സ്റ്റെല്ല പുരുഷനാണ്. ലൊസാഞ്ചലസില്‍ വീണ്ടും (1984) ഒളിംപിക്സ് നടന്നപ്പോള്‍ 1932ലെ 100 മീറ്ററിലെ സ്വര്‍ണം തനിക്കുവേണമെന്ന ആവശ്യവുമായി ഹില്‍ഡ രംഗത്തെത്തി. പക്ഷേ, ഇന്റര്‍നാഷനല്‍ ഒളിംപിക് കമ്മിറ്റി വഴങ്ങിയില്ല. 1932ല്‍ ലിംഗനിര്‍ണയ പരിശോധനയില്ലായിരുന്നു. അതിനാല്‍ അന്നത്തെ വേഗംകൂടിയ ‘ഒാട്ടക്കാരി സ്റ്റെല്ല തന്നെ.
തിരുവനന്തപുരം• പൊള്ളുന്ന വെയിലിലും കേരളയാത്രയുടെ സമാപന സമ്മേളനത്തില്‍...

